മാൾഡോവയിൽ കുടുങ്ങിയവരിൽ സൗദിയിൽ നിന്നുള്ള മലയാളി വിദ്യാർഥികളും
text_fieldsദമ്മാം: കോവിഡ് 19 പശ്ചാത്തലത്തിൽ സ്വദേശത്തേക്ക് മടങ്ങാനാവാതെ മാൾഡോവയിൽ കുടു ങ്ങിയ ഇന്ത്യൻ വിദ്യാർഥികളിൽ 50ഒാളം പേർ സൗദിയിൽ നിന്നുള്ളവർ. ഇവരുടെ രക്ഷിതാക്കൾ സൗദ ിയിൽ ആശങ്കയോടെ കഴിയുകയാണ്. ഇറ്റലിക്കും തുർക്കിക്കും ഇടയിലുള്ള ചെറിയ രാജ്യമായ മ ാൾഡോവയിലെ ഗവ. മെഡിക്കൽ കോളജിൽ 600ലേറെ ഇന്ത്യൻ വിദ്യാർഥികളാണുള്ളത്. ഇതിൽ 400ഉം മലയാളികളാണ്.
അതിൽ ദമ്മാം, ജുൈബൽ ഇന്ത്യൻ സ്കുളുകളിൽ പഠനം പൂർത്തിയാക്കിയ 50ഓളം വിദ്യാർഥികളുണ്ട്. അവരുടെ രക്ഷിതാക്കളെല്ലാം ദമ്മാമിലും ജുബൈലിലുമാണുള്ളത്. മക്കളുടെ വിവരമറിയാതെയും നാട്ടിൽ തിരിച്ചെത്തിക്കാൻ എന്താണ് വഴിയെന്നറിയാതെയും ഉത്കണ്ഠയിലാണവർ. 40 ലക്ഷം മാത്രം ജനസംഖ്യയുള്ള മാൾഡോവയിൽ ഇതിനകം ആയിരത്തോളം പേർക്ക് കോവിഡ് ബാധിച്ചുകഴിഞ്ഞു. ഇവിടുത്തെ പല കുടുംബങ്ങളും ഇറ്റലിയിൽ താമസമാക്കിയവരാണ്. അവിടെ നിന്ന് വന്നവരാണ് കോവിഡ് പകർച്ചക്ക് കാരണമായത്. കേരള ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചർ ഈ യൂനിവേഴ്സിറ്റിയിലെ വിസിറ്റിങ് പ്രഫസർ കൂടിയാണ്.
ഇേപ്പാഴും ഇൗ രോഗത്തിെൻറ ഗൗരവത്തെക്കുറിച്ച് മനസിലാക്കാത്ത മാൾഡോവയിലെ ജനങ്ങളാണ് തങ്ങളെ പേടിപ്പിക്കുന്നതെന്ന് വിദ്യാർഥിയായ ദമ്മാമിൽ നിന്നുള്ള ഫൈറൂസ് പറയുന്നു. 2000ത്തോളം പേർക്ക് മാത്രം അടിയന്തര ചികിത്സ നൽകാനുള്ള സംവിധാനം മാത്രമാണ് ആശുപത്രികളിൽ ഉള്ളത്. അത് കഴിഞ്ഞാൽ തങ്ങൾക്ക് പോലും ഒന്നും ചെയ്യാനാവില്ലെന്ന് പ്രധാനമന്ത്രിയും ആരോഗ്യ മന്ത്രിയും അറിയിച്ചതായും വിദ്യാർഥികൾ പറയുന്നു. തങ്ങളെ നാട്ടിലെത്തിച്ചാൽ സർക്കാർ പറയുന്ന ഏത് മാനദണ്ഡവും അനുസരിച്ച് ഒറ്റപ്പെട്ട് കഴിഞ്ഞോളാമെന്നാണ് വിദ്യാർഥികൾ പറയുന്നത്. വീട്ടുകാരോടൊപ്പം കഴിയാൻ വിടണ്ട. എത്ര ദിവസം വേണമെങ്കിലും ക്വാറൻറീനിൽ കഴിയാൻ തയാറാണ്.
താണുകേണ് പറഞ്ഞിട്ടും സർക്കാർ നിഷേധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു. മറ്റ് രാജ്യക്കാരായ സഹപാഠികളെ അവിടങ്ങളിൽ നിന്ന് പ്രത്യേകം വിമാനം ചാർട്ടർ ചെയ്ത് സ്വദേശങ്ങളിലേക്ക് െകാണ്ടുപോയി. ഒന്ന് പുറത്തിറങ്ങാൻ പോലും കഴിയാതെ ഭയന്ന് കഴിയുകയാണ് വിദ്യാർഥികൾ.
സൗദിയിലുള്ള രക്ഷിതാക്കൾ സഹായം തേടി മുട്ടാത്ത വാതിലുകളില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കട്ടികളെ ഒരു വിധത്തിലും സഹായിക്കാൻ കഴിയില്ലെന്നാണ് സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചതെന്നും രക്ഷിതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
