മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ എട്ടാം വാർഷികാഘോഷം വെള്ളിയാഴ്ച
text_fieldsമലബാർ അടുക്കള ജിദ്ദ ചാപ്റ്റർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ജിദ്ദ: മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ എട്ടാം വാർഷിക ആഘോഷ പരിപാടികൾ ഈ മാസം 24 ന് (വെള്ളിയാഴ്ച) ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
'അരങ്ങും അടുക്കളയും 2022' എന്ന പേരിൽ വൈകീട്ട് അഞ്ചു മുതൽ രാത്രി 11.30 വരെ നടക്കുന്ന പരിപാടിയിൽ പാചക മത്സരം, മൈലാഞ്ചി മത്സരം, ചിത്ര രചന മത്സരം, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. കേരളത്തിലും വിദേശത്തുമുള്ള അഞ്ചു ലക്ഷത്തോളം അംഗങ്ങളുള്ള ഫേസ്ബുക് കൂട്ടായ്മയായ മലബാർ അടുക്കളയുടെ എട്ടാം വാർഷികാഘോഷം ഗൾഫിലും നാട്ടിലുമുള്ള വിവിധ ചാപ്റ്ററുകൾ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ജിദ്ദയിലും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിൽ ജൂലൈ രണ്ടിന് എറണാകുളം 'ബ്ലൂംസ് കൊച്ചിൻ' ഹോട്ടലിൽ വെച്ചും ദുൈബയിലെ ആഘോഷ പരിപാടികൾ ജൂലൈ 16 നും നടക്കും. ദുൈബയിലെ പരിപാടിയിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗത്തിന് അവാർഡ് സമ്മാനിക്കും. കണ്ണൂർ ഷരീഫ്, രഹന, ഫാസില ബാനു തുടങ്ങിയവരുടെ ഗാനമേള ഉണ്ടാകും. പ്രമുഖ അറബ് വ്യക്തിത്വങ്ങളും സിനിമ താരങ്ങളും ആഘോഷ പരിപാടികളുടെ ഭാഗമാകും.
കഴിഞ്ഞ റമദാനിൽ 1,000 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. നിരവധി കുടുംബങ്ങൾക്ക് ഭക്ഷണം, വസ്ത്രങ്ങൾ, വീട്, മരുന്ന്, കുട്ടികൾക്ക് പഠനോപകരണങ്ങൾ, നാലോളം സ്കൂളുകളെ സമൃദ്ധി പദ്ധതിയിലൂടെ ഏറ്റെടുക്കൽ, ജോലി ശരിയാക്കി നൽകൽ, ഫുഡ് ഫെസ്റ്റിവൽ , പാചക മത്സരങ്ങൽ കല- സാംസ്കാരിക, സാഹിത്യ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു. '100 പാചക റാണിമാർ' എന്ന ഒരു പാചക പുസ്തകം ഇറക്കി. 'സൂപ്പർ ഷെഫ്' എന്ന പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പാചക മത്സരവും കുടുംബ സംഗമവും വർഷംതോറും നടത്തി വരുന്നു. മലബാർ അടുക്കള ജിദ്ദ കോഓഡിനേറ്റർമാരായ കുബ്ര ലത്തീഫ്, ഫസ്ന സിറാജ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ആസിഫ സുബ്ഹാൻ, ഇൻഷിറ റാഷിദ്, അബീർ ഗ്രൂപ് പേഷ്യന്റ് എക്സ്പീരിൻസ് ഡയറക്ടർ ഡോ. ഇമ്രാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

