Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘അ​ർ​ഷാ​ദ്...

‘അ​ർ​ഷാ​ദ് ക​ല്ല​റ​യു​ടെ വി​യോ​ഗം ഹാ​ഇ​ൽ മ​ല​യാ​ളി​ക​ൾ​ക്ക് തീ​രാ​ന​ഷ്​​ടം’

text_fields
bookmark_border
commemmoration
cancel
camera_alt

ഹാ​ഇ​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച അ​ർ​ഷാ​ദ് ക​ല്ല​റ

അ​നു​സ്​​മ​ര​ണ പ​രി​പാ​ടി

ഹാ​ഇ​ൽ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യി​രു​ന്ന അ​ർ​ഷാ​ദ് ക​ല്ല​റ​യു​ടെ ആ​ക​സ്​​മി​ക മ​ര​ണം ഹാ​ഇ​ലി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് തീ​രാ​ന​ഷ്​​ട​മാ​ണെ​ന്ന് ഹാ​ഇ​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച യോ​ഗം അ​നു​സ്മ​രി​ച്ചു.

ഹാ​ഇ​ലി​ലെ സാ​മൂ​ഹി​ക സാ​ന്ത്വ​ന മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ർ​ഷാ​ദ് ക​ല്ല​റ​യെ​ന്നും മി​ക​ച്ച ഒ​രു സം​ഘാ​ട​ക​നെ​യും ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​യു​മാ​ണ് ന​ഷ്​​ട​മാ​യ​തെ​ന്നും യോ​ഗം അ​നു​സ്മ​രി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ചാ​ൻ​സ അ​ബ്​​ദു​റ​ഹ്​​മാ​ൻ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഹാ​ഇ​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​തി​നി​ധി റ​ജീ​സ് ഇ​രി​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹാ​ഇ​ലി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് ബ​ഷീ​ർ മാ​ള, മ​നോ​ജ് ന​വോ​ദ​യ, ബ​ഷീ​ർ നെ​ല്ല​ളം, അ​ബ്​​ദു​റ​സാ​ഖ്​ ഫൈ​സി, അ​ബ്​​ദു​ൽ സ​ത്താ​ർ പു​ന്നാ​ട്, ഡോ. ​അ​ര​വി​ന്ദ് ജെ. ​ശി​വ​ൻ, അ​ഫ്സ​ൽ കാ​യം​കു​ളം, രാ​ഖി അ​സ്റാ​ർ, നൗ​ഫ​ൽ പ​റ​ക്കു​ന്ന്, അ​ഷ​റ​ഫ് അ​ഞ്ച​ര​ക​ണ്ടി, ഫൈ​സ​ൽ കൊ​ല്ലം, ഹ​മീ​ദ് വ​യ​നാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഫൈ​സ​ൽ കാ​വു​മ്പ​ടി സ്വാ​ഗ​ത​വും ന​വാ​സ് തി​രു​വ​ന​ന്ത​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudia Arabia NewsArshad Kallara
News Summary - Malayalis have lost a lot in Arshad Kallara's death
Next Story