മലയാളി യുവാവ് സൗദിയിലെ ബിഷയിൽ തൂങ്ങി മരിച്ചു
text_fieldsബിഷ: മലയാളി യുവാവ് സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ബിഷയിൽ തൂങ്ങി മരിച്ചു. കൊല്ലം മനപ്പള്ളി നോർത്ത് സ്വദേശി രാജേഷ് (43) ആണ് ജിസാന് സമീപം ബിഷയിലെ താമസസ്ഥലത്തിന് ചേർന്ന് തൂങ്ങി മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്കാണ് റൂമിന്റെ പുറകുവശത്തുള്ള മുരിങ്ങ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ സുഹൃത്തുക്കൾ കണ്ടത്. ഉച്ച സമയമായതിനാൽ എല്ലാവരും പള്ളിയിലേക്കും മറ്റും പുറത്തുപോയ സമയമായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് രാജേഷ് മരിച്ച വിവരം സുഹൃത്തുക്കൾ അറിയുന്നത്. ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണം ആർക്കും വ്യക്തമല്ല.
ബിഷയിൽ ടൈൽസ് ജോലി ചെയ്ത് വരികയായിരുന്ന രാജേഷ് അഞ്ചുവർഷം മുമ്പാണ് സൗദിയിൽ എത്തിയത്. നാട്ടിലേക്ക് ഇതുവരെ അവധിയിൽ പോയിട്ടില്ല എന്നും അറിയുന്നു. മൃതദേഹം പൊലീസ് എത്തി നടപടികൾ പൂർത്തിയാക്കി ബിഷാ കിങ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും. നിയമ നടപടികൾ പൂർത്തീകരിക്കാൻ ബിഷയിലെ സാമൂഹിക പ്രവർത്തകനും സി.സി.ഡബ്ലൂ.എ മെമ്പറുമായ അബ്ദുൽ അസീസ് പാതിപാറമ്പൻ കൊണ്ടോട്ടിയെ രാജേഷിന്റെ കുടുംബം ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജേഷിന് നാട്ടിൽ അച്ഛനും അമ്മയും ഭാര്യയും ഒരു കുട്ടിയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

