Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്വീഫിലെ താമസസ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയിൽ

text_fields
bookmark_border
ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയത് ഒഴാഴ്ച മുമ്പ്
Malayali youth found dead at his residence in Dammam
cancel

ദമ്മാം: ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങി ഒഴാഴ്ചക്ക് ശേഷം മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലാണ് കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മുഹമ്മദിന്റെ മകന്‍ ഷംസാദ് മേനോത്തിനെ (32) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്.

കുടുംബ സമേതം ഖത്തീഫിലെ നാബിയയിലാണ് താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. പത്ത് വര്‍ഷത്തോളമായി ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്. മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി ഖത്തീഫ് കെ.എം.സി.സി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali youth found dead at his residence in Dammam
Next Story