Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി യുവതി അൽബഹയിൽ...

മലയാളി യുവതി അൽബഹയിൽ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
മലയാളി യുവതി അൽബഹയിൽ കുഴഞ്ഞുവീണ്​ മരിച്ചു
cancel

അൽബഹ: ഹൃദയാഘാതത്തെത്തുടർന്ന് കോട്ടയം സ്വദേശിനി അൽബഹക്കടുത്ത് ബൽജുറേഷിയിൽ മരിച്ചു. ചങ്ങനാശ്ശേരി മടപ്പള്ളി സ്വദേശിനി പൂവത്താനം വീട്ടിൽ ബെസ്സിമോൾ മാത്യു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. വൈകീട്ട്​ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

ബൽജുറേഷിയിലെ മൈ ടീത്ത് ആൻഡ് ബ്യൂട്ടി മെഡിക്കൽ സെൻററിൽ ജീവനക്കാരിയായിരുന്നു. ഭർത്താവ്: ജോസഫ് വർഗീസ്. ഏക മകൻ: ജൂബിലി ജോസഫ് (രണ്ട് വയസ്). ബൽജുറേഷി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. തുടർനടപടികൾക്ക് നവോദയ, ഒ.ഐ.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitalbahakottaym
News Summary - Malayali woman died in Albaha
Next Story