Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാചകവാതക സിലിണ്ടര്‍...

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

text_fields
bookmark_border
ahmed koya
cancel

ജുബൈൽ: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ്​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്​തിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി അഹമ്മദ് കോയ​ (52) ആണ് ദമ്മാമിലെ ആശുപത്രിയിൽ​ മരിച്ചത്​.

കഴിഞ്ഞ ബുധനാഴ്​ചയാണ്​ താമസസ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റത്. അപകടം സംഭവിക്കുമ്പോൾ അഹമ്മദ് കോയ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. അപകടം നടന്നയുടൻ അഗ്​നിശമന സേനയെത്തി തീയണച്ചു.

ഗുരുതര പൊള്ള​േലറ്റ അഹമ്മദ് കോയയെ ജുബൈലിലെ മുവാസാത്ത് ആശുപത്രിയിലാണ്​ ആദ്യം പ്രവേശിപ്പിച്ചത്​. പിന്നീട് വിദഗ്ധ ചികിത്സക്കായി ദമ്മാമിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്​ചയാണ്​​ അന്ത്യം സംഭവിച്ചത്​.

നാട്ടിൽ നിന്ന്​ മകൻ എത്തിയാലുടൻ മൃതദേഹം സൗദിയിൽ ഖബറടക്കും. തീപിടിത്തത്തിൽ അഹമ്മദ്​ കോയയുടെ പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടെ മുറിയിലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും കത്തിനശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Malayali who was undergoing treatment died after a cooking gas cylinder exploded
Next Story