Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2024 11:06 AM IST Updated On
date_range 20 Feb 2024 11:25 AM ISTതിരൂർ സ്വദേശിനിയായ ഉംറ തീർഥാടക മദീനയിൽ നിര്യാതയായി
text_fieldsbookmark_border
മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറ തീർഥാടനത്തിനെതിയ മലപ്പുറം തിരൂർ സ്വദേശിനി മദീനയിൽ നിര്യാതയായി. അയ്യായ വെള്ളച്ചാൽ നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയുടെ ഭാര്യ മേലേത്ത് നഫീസയാണ് (62) തിങ്കളാഴ്ച മരിച്ചത്.
ഭർത്താവും മകളുമൊത്ത് ഈ മാസം 12നാണ് ഇവർ ഉംറക്കെത്തിയത്. ഉംറ പൂർത്തിയാക്കി മദീന സന്ദർശനവേളയിൽ തിങ്കളാഴ്ച വൈകീട്ട് അസ്വസ്ഥത അനുഭവപ്പെട്ട നഫീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
പിതാവ്: പരേതനായ പൊന്മുണ്ടം സ്വദേശി മേലേതിൽ മുഹമ്മദ്. മാതാവ്: പരേതയായ ബീക്കുട്ടി. മക്കൾ: യാസിർ (ദുബൈ), ബുർഹാർ (ഖത്തർ ), ഫിദ. മരുമക്കൾ: ഉമൈബ, ഫാരിസ, മുനീബ് താനാളൂർ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുസുബ്ഹാൻ, റസിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

