Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി അധ്യാപിക റിയാദിൽ നിര്യാതയായി

text_fields
bookmark_border
veena kiran
cancel
camera_alt

വീണാ കിരണ്‍

റിയാദ്: മലയാളി അധ്യാപിക റിയാദിൽ നിര്യാതയായി. കണ്ണൂര്‍ കതിരൂര്‍ സ്വദേശിനിയും മോഡേണ്‍ മിഡില്‍ ഈസ്​റ്റ്​ ഇൻറര്‍നാഷനല്‍ സ്‌കൂള്‍ അധ്യാപികയുമായ വീണാ കിരണ്‍ (37) ആണ്​ മരിച്ചത്. ബുധനാഴ്​ച വൈകീട്ടാണ് മരിച്ചത്.

രാവിലെ ദേഹാസ്വാസ്ഥ്യം മൂലം റിയാദ് ഹയാത്ത് നാഷനല്‍ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചിരുന്നു. വൈകീട്ട് ആറോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 17 വര്‍ഷമായി റിയാദിലുള്ള വീണ കഴിഞ്ഞ ഒമ്പത് വര്‍ഷമായി മോഡേണ്‍ മിഡില്‍ ഈസ്​റ്റ്​ ഇൻറര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു.

ഭര്‍ത്താവ് കിരണ്‍ ജനാര്‍ദ്ദനന്‍ മലസിലുള്ള ഇൻറര്‍നാഷനല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ടെക്‌നിക്കല്‍ എൻജിനീയറാണ്​. കഴിഞ്ഞ 19 വര്‍ഷമായി റിയാദിലുണ്ട്. മകള്‍ അവന്തികാ കിരണ്‍ മോഡേണ്‍ മിഡില്‍ ഈസ്​റ്റ്​ ഇൻറര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാർഥിനിയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali teacher passed away in Riyadh
Next Story