Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമ​ല​യാ​ളി വി​ദ്യാ​ർ​ഥി...

മ​ല​യാ​ളി വി​ദ്യാ​ർ​ഥി റി​യാ​ദി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

text_fields
bookmark_border
മ​ല​യാ​ളി വി​ദ്യാ​ർ​ഥി റി​യാ​ദി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
cancel
camera_alt

ഹ​നീ​ൻ അ​ബ്​​ദു​സ​മ​ദ്

റി​യാ​ദ്: 10ാം ക്ലാ​സ് പ​രീ​ക്ഷാ വി​ജ​യ​ത്തി​ന് ശേ​ഷം പ്ല​സ് വ​ണ്ണി​ലെ ആ​ദ്യ ക്ലാ​സി​ലേ​ക്ക് പോ​കാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യ​സ്തം​ഭ​ന​മു​ണ്ടാ​യ പ്ര​വാ​സി മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഹ​നീ​ൻ അ​ബ്​​ദു​സ​മ​ദ് (15) ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. റി​യാ​ദ് സു​ലൈ​മാ​നി​യ്യ​യി​ലെ ന്യൂ ​മി​ഡി​ൽ ഈ​സ്​​റ്റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ ഹ​നീ​ൻ, ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ഐ​ക്ക​ര​പ്പ​ടി സ്വ​ദേ​ശി​യും കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി സെ​ക്ഷ​ൻ ഓ​ഫി​സ​റു​മാ​യ അ​ഡ്വ. പി.​കെ. ഹ​ബീ​ബ് റ​ഹ്​​മാ​െൻറ​യും, റി​യാ​ദി​ലെ അ​മീ​റ നൂ​റ യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്ങി​ലെ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ഡോ. ​കെ. ഷ​യീ​െൻറ​യും മ​ക​നാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ അ​ഞ്ചി​ന് പ്ല​സ് വ​ൺ ക്ലാ​സി​െൻറ ആ​ദ്യ ദി​നം യൂ​നി​ഫോ​മ​ണി​ഞ്ഞ് സ്കൂ​ളി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വീ​ട്ടി​ൽ വെ​ച്ച് ഹ​നീ​ൻ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ അ​മീ​റ നൂ​റ യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​സി​ലെ കി​ങ് അ​ബ്​​ദു​ല്ല ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഹ​നീ​ൻ, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

10ാം ക്ലാ​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞ ശേ​ഷം പി​താ​വും സ​ഹോ​ദ​ര​നും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​പ്പോ​ൾ, ഉ​മ്മ​ക്കും അ​നി​യ​ത്തി​ക്കും കൂ​ട്ടാ​യി റി​യാ​ദി​ൽ ത​ന്നെ തു​ട​രാ​ൻ തീ​രു​മാ​നി​ച്ച ഹ​നീ​ൻ കു​ടും​ബ​ത്തി​െൻറ വ​ലി​യ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു. ഖു​ർ​ആ​ൻ ഹൃ​ദി​സ്ഥ​മാ​ക്കു​ന്ന​തി​ലും ഫു​ട്ബാ​ളി​ലും ഹ​നീ​ൻ അ​തീ​വ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഹൈ​ദ​രാ​ബാ​ദ് സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ത്ഥി ഹാ​ദി അ​ബ്​​ദു​റ​ഹ്‌​മാ​ൻ, റി​യാ​ദ് ന്യൂ ​മി​ഡി​ൽ ഈ​സ്​​റ്റ്​ സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഹ​യാ ഹ​ബീ​ബ് എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ റി​യാ​ദ്​ എ​ക്​​സി​റ്റ്​ 15ലെ ​അ​ൽ​രാ​ജ്​​ഹി മ​സ്​​ജി​ദി​ലെ മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ത്തി​ന്​ ശേ​ഷം ന​സീ​മി​ലെ ഹ​യ്യു​ൽ സ​ലാം മ​ഖ്​​ബ​റ​യി​ൽ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി. ഇ​തി​നാ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്​ റി​യാ​ദ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് വൈ​സ് ചെ​യ​ർ​മാ​ൻ ഷ​റ​ഫു പു​ളി​ക്ക​ൽ, മ​ല​പ്പു​റം ജി​ല്ലാ കെ.​എം.​സി.​സി വെ​ൽ​ഫ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് ചെ​റു​മു​ക്ക്, ക​ൺ​വീ​ന​ർ റി​യാ​സ് തി​രൂ​ർ​ക്കാ​ട്, ജാ​ഫ​ർ വീം​ബൂ​ർ, സ​ലീം സി​യാം​ക​ണ്ടം, മു​ഹ​മ്മ​ദ് കു​ട്ടി കു​റി​യോ​ടം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Malayali student dies of heart attack in Riyadh
Next Story