Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി സ​മാ​ജം...

മ​ല​യാ​ളി സ​മാ​ജം ‘സാ​ഹി​തീ​യം’ പു​സ്​​ത​ക ച​ർ​ച്ച

text_fields
bookmark_border
മ​ല​യാ​ളി സ​മാ​ജം ‘സാ​ഹി​തീ​യം’ പു​സ്​​ത​ക ച​ർ​ച്ച
cancel
camera_alt

മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ‘സാ​ഹി​തീ​യം’ പു​സ്​​ത​ക​ച​ർ​ച്ച​യി​ൽ ജേ​ക്ക​ബ്​ ഉ​തു​പ്പ്​​ പു​സ്​​ത​കം

അ​വ​ത​രി​പ്പി​ക്കു​ന്നു

ദ​മ്മാം: സൗ​ദി മ​ല​യാ​ളി സ​മാ​ജം പു​സ്​​ത​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ലെ അ​ഞ്ച് ശാ​ഖ​ക​ളി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ത്ത അ​ഞ്ചു പു​സ്ത​ക​ങ്ങ​ളാ​ണ്​ അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ സു​രാ​സു​വി​​ന്‍റെ ‘വി​ശ്വ​രൂ​പം’ നാ​ട​കം ജേ​ക്ക​ബ് ഉ​തു​പ്പ്​ അ​വ​ത​രി​പ്പി​ച്ചു.

സ​മൂ​ഹം പ​ണി​തു​വെ​ച്ച ക​പ​ട സ​ദാ​ചാ​ര​മൂ​ല്യ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് ജീ​വി​ത​സ​ത്യ​ങ്ങ​ൾ വി​ളി​ച്ചു​പ​റ​ഞ്ഞ നാ​ട​കം സാ​മൂ​ഹ​ത്തി​​ന്‍റെ ത​ന​ത്​ ചി​ന്ത​ക​​ളോ​ട്​ ക​ല​ഹി​ക്കു​ന്ന​താ​യി​രു​ന്നു. നാ​ട​ക​ത്തി​നൊ​പ്പം എ​ഴു​ത്തു​കാ​ര​നെ​ക്കു​റി​ച്ചും ആ ​കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ത​മി​ഴ് സാ​ഹി​ത്യ​കാ​ര​ൻ പെ​രു​മാ​ൾ മു​രു​ക​​ന്‍റെ ‘ശ​ക്തി​വേ​ൽ’ നോ​വ​ൽ ഡോ. ​സി​ന്ധു ബി​നു അ​വ​ത​രി​പ്പി​ച്ചു. ബു​ക്ക​ർ സ​മ്മാ​ന​ത്തി​​ന്‍റെ അ​വ​സാ​ന ലി​സ്​​റ്റി​ൽ ഇ​ടം​പി​ടി​ച്ച എ​ഴു​ത്തു​കാ​ര​​ന്‍റെ നോ​വ​ൽ വ​ഴി​ക​ളെ​ക്കു​റി​ച്ചും സ​മൂ​ഹ​ത്തി​​ന്‍റെ പി​ന്നാ​മ്പു​റ​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട ശ​ക്തി​വേ​ലി​​ന്‍റെ പൊ​ള്ളു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളും സി​ന്ധു ത​ന്മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ചു.

ആ​ത്മ​ക​ഥ വി​ഭാ​ഗ​ത്തി​ൽ, വി​ഖ്യാ​ത ഗ​സ​ൽ ഗാ​യ​ക​ൻ ഉ​മ്പാ​യി​യു​ടെ ആ​ത്മ​ക​ഥ ‘രാ​ഗം ഭൈ​ര​വി’ ഷ​നീ​ബ് അ​ബൂ​ബ​ക്ക​ർ അ​വ​ത​രി​പ്പി​ച്ചു. ഗാ​യ​ക​നാ​കാ​ൻ കൊ​തി​ച്ചു​ന​ട​ന്ന ഉ​മ്പാ​യി​യു​ടെ ക​ഥ​ന​വ​ഴി​ക​ൾ ഹൃ​ദ്യ​ത​യോ​ടെ പ​ക​രാ​ൻ ഷ​നീ​ബി​ന്​ ക​ഴി​ഞ്ഞു.

പ്ര​ശ​സ്ത ക​വി എ. ​അ​യ്യ​പ്പ​​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ൾ മു​ഷാ​ൽ ത​ഞ്ചേ​രി അ​വ​ത​രി​പ്പി​ച്ചു. പ്ര​ണ​യ​ത്തെ ഇ​ത്ര​യേ​റെ തീ​വ്ര​ത​യോ​ടെ പ​റ​ഞ്ഞ ക​വി പ​ക്ഷേ അ​തി​​ന്‍റെ ഓ​ര​ങ്ങ​ളി​ൽ കാ​ത്തു​നി​ൽ​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​രി​ത ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പാ​ക​പ്പെ​ടു​ത്തി​യ ക​വി പൊ​ള്ളു​ന്ന വാ​ക്കു​ക​ൾ​കൊ​ണ്ട്​ ക​വി​ത സൃ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​​ന്‍റെ ജീ​വി​ത​വും ക​വി​ത​യും വി​ശ​ദീ​ക​രി​ച്ച്​ മു​ഷാ​ൽ പ​റ​ഞ്ഞു.

എ​ഴു​ത്തു​കാ​ര​ൻ സ​ക്ക​റി​യ​യു​ടെ ‘ന​ബി​യു​ടെ നാ​ട്ടി​ൽ’ യാ​ത്രാ​വി​വ​ര​ണ പു​സ്ത​കം മു​ഹ്‌​സി​ൻ ആ​റ്റാ​ശ്ശേ​രി അ​വ​ത​രി​പ്പി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ ന​ട​ത്തി​യ സൗ​ദി സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷ​മാ​ണ്​ അ​ദ്ദേ​ഹം ഈ ​പു​സ്​​ത​ക​മെ​ഴു​തി​യ​ത്. സൗ​ദി​യു​ടെ അ​റി​യ​പ്പെ​ടാ​ത്ത ച​രി​ത്ര​വ​ഴി​ക​ൾ പു​സ്​​ത​ക​ത്തി​ൽ വി​വ​രി​ച്ച​ത്​ മു​ഹ്​​സ്സി​ൽ അ​വ​ത​രി​പ്പി​ച്ചു.

സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ പു​സ്​​ത​കാ​വ​ത​ര​ണ​ത്തെ അ​വ​ലോ​ക​നം ചെ​യ്​​ത്​​ സം​സാ​രി​ച്ചു. മാ​ലി​ക് മ​ഖ്ബൂ​ൽ, നൗ​ഷാ​ദ് മു​ത്ത​ലി​ഫ്, ഹ​മീ​ദ് വ​ട​ക​ര, എ.​കെ. ന​വാ​സ്, മാ​ത്തു​ക്കു​ട്ടി പ​ള്ളി​പ്പാ​ട്, ന​ജ്മു​ന്നി​സ വെ​ങ്കി​ട്ട, ഡോ. ​അ​മി​ത ബ​ഷീ​ർ, ബൈ​ജു കു​ട്ട​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​മ​റു​ദ്ദീ​ൻ ക​വി​ത​യും അ​സ്ഹ​ർ ഗ​സ​ലും അ​വ​ത​രി​പ്പി​ച്ചു. ബി​നു കെ. ​കു​ഞ്ഞ്​ അ​വ​താ​ര​ക​നാ​യി​രു​ന്നു. ഷാ​ജു അ​ഞ്ചേ​രി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayali samajambookBook discussion
News Summary - Malayali Samajam Sahitheeyam book discussion
Next Story