Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​ർ​വാ​ർ​ഡ്...

ഹാ​ർ​വാ​ർ​ഡ് മെ​ഡി​ക്ക​ൽ സ്കൂ​ളി​ൽ​നി​ന്ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി മ​ല​യാ​ളി സൈ​ക്കോ​ള​ജി​സ്​​റ്റ്​

text_fields
bookmark_border
ഹാ​ർ​വാ​ർ​ഡ് മെ​ഡി​ക്ക​ൽ സ്കൂ​ളി​ൽ​നി​ന്ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി മ​ല​യാ​ളി സൈ​ക്കോ​ള​ജി​സ്​​റ്റ്​
cancel
camera_alt

ഡോ. ​നാ​സി​യ കു​ന്നു​മ്മ​ൽ


റി​യാ​ദ്: ലോ​ക​പ്ര​ശ​സ്ത​മാ​യ ഹാ​ർ​വാ​ർ​ഡ് മെ​ഡി​ക്ക​ൽ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച ‘ജ​ന​റ​ൽ സൈ​ക്യാ​ട്രി​ക് മാ​നേ​ജ്‌​മെ​ന്റ്​ ഫോ​ർ ബോ​ർ​ഡ​ർ​ലൈ​ൻ പേ​ഴ്സ​നാ​ലി​റ്റി ഡി​സോ​ർ​ഡ​ർ’ എ​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി റി​യാ​ദി​ലെ മ​ല​യാ​ളി കൗ​ൺ​സ​ലി​ങ്​ സൈ​ക്കോ​ള​ജി​സ്​​റ്റ്​ ഡോ. ​നാ​സി​യ കു​ന്നു​മ്മ​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

ബോ​ർ​ഡ​ർ​ലൈ​ൻ വ്യ​ക്തി​ത്വ വ്യാ​ധി അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ​യും മാ​നേ​ജ്‌​മെ​ന്റും അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്താ​നു​ള്ള​താ​ണ് ഈ ​പ​രി​ശീ​ല​നം. ഡോ. ​നാ​സി​യ സ്ഥാ​പി​ച്ച അ​ഡ്വാ​ൻ​സ്ഡ് മൊ​ബൈ​ൽ കൗ​ൺ​സ​ലി​ങ്​ സെ​ന്റ​ർ വ​ഴി അ​മേ​രി​ക്ക, യു.​കെ, മ​ലേ​ഷ്യ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്​ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. യു.​കെ​യി​ലെ ബ്രി​ട്ടീ​ഷ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ കൗ​ൺ​സ​ലി​ങ്​ ആ​ൻ​ഡ് സൈ​ക്കോ​തെ​റാ​പ്പി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള ഓ​ൺ​ലൈ​ൻ-​ടെ​ലി​ഫോ​ൺ കൗ​ൺ​സ​ലി​ങ്ങി​ലും ഇ​വ​ർ പ്ര​ത്യേ​ക സ​ർ​ട്ടി​ഫി​ക്കേ​ഷ​നും പ​രി​ശീ​ല​ന​വും നേ​ടി​യി​ട്ടു​ണ്ട്.

ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​യി​ൽ പി.​ജി ഡി​പ്ലോ​മ​യു​ള്ള ഡോ. ​നാ​സി​യ, ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഇ​റ്റ​ലി​യി​ലെ സെ​ലി​ന​സ് യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​റി​ൽ​നി​ന്ന് കൗ​ൺ​സ​ലി​ങ്​ സൈ​ക്കോ​ള​ജി​യി​ൽ പി.​എ​ച്ച്.​ഡി നേ​ടി. നി​ല​വി​ൽ റി​യാ​ദി​ലെ ഡി​മോ​യി​സ് ട്രെ​യി​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ അ​ക്കാ​ദ​മി​ക് ഹെ​ഡും ട്രെ​യി​ന​റു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വ​ർ സൗ​ദി അ​റേ​ബ്യ​യു​ടെ പ്രീ​മി​യം റെ​സി​ഡ​ൻ​സി ഉ​ട​മ കൂ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Malayali psychologist receives special training from Harvard Medical School
Next Story