Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കയിൽ മലയാളി തീർത്ഥാടക നിര്യാതയായി

text_fields
bookmark_border
ഖബറടക്കം മക്കയിൽ നടന്നു
മക്കയിൽ മലയാളി തീർത്ഥാടക നിര്യാതയായി
cancel
camera_alt

ഖദീജ

മക്ക: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കർമത്തിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ നിര്യാതയായി. പാലക്കാട് മണ്ണാർക്കാട് കണ്ടമംഗലം സ്വദേശി ഖദീജ (58) ആണ് മക്കയിലെ സൗദി നാഷനൽ ആശുപത്രിയിൽ വെച്ച് മരിച്ചത്. ശനിയാഴ്ച പുലർച്ചയായിരുന്നു മരണം. കൊച്ചി നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയൻറ് വഴി ഭർത്താവ് അസീസിനൊപ്പമാണ് ഇവർ ഹജ്ജ് കർമങ്ങൾക്കായി എത്തിയത്.

ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണാനന്തര നടപടികൾ സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വേഗത്തിൽ പൂർത്തിയാക്കി. തുടർന്ന് പരേതയുടെ മൃതദേഹം മക്കയിൽ തന്നെ ഖബറടക്കി. ഭർത്താവ് അസീസ് നിലവിൽ മക്കയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali pilgrim dies in Mecca
Next Story