റിയാദിൽ മലയാളി നഴ്സുമാരുടെ കൂട്ടായ്മ; 'എയ്ഞ്ചൽസ് മീറ്റിൽ' പങ്കെടുത്തത് ആയിരത്തിലധികം പേർ
text_fieldsയു.എൻ.എ സൗദി ഘടകം ‘എയ്ഞ്ചൽസ് മീറ്റ്’ കുടുംബ സംഗമത്തിൽ ഇൻറർനാഷനൽ പ്രസിഡൻറ് ജാസ്മിൻ ഷാക്ക് ഉപഹാരം കൈമാറുന്നു
റിയാദ്: സൗദി അറേബ്യയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) സംഘടിപ്പിച്ച ‘എയ്ഞ്ചൽസ് മീറ്റ്’ കുടുംബ സംഗമം ശ്രദ്ധേയമായി. റിയാദ് ഫ്ലമിങ്കൊ പാർക്ക് മാളിൽ നടന്ന പരിപാടിയിൽ നഗരത്തിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ആയിരത്തിലധികം ആളുകൾ പങ്കെടുത്തു.
സംഗമത്തോടനുബന്ധിച്ച് വിവിധ കലാകാരന്മാരെയും കുട്ടികളെയും അണിനിരത്തിക്കൊണ്ടുള്ള കലാവിരുന്നും അരങ്ങേറി. സാംസ്കാരിക സമ്മേളനം യു.എൻ.എ ഇൻറർനാഷനൽ പ്രസിഡൻറ് ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. യു.എൻ.എ സൗദി ഘടകം പ്രസിഡൻറ് ഷമീർ ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ശിഹാബ് കൊട്ടുകാട്, സിദ്ദീഖ് തുവൂർ, ലത്തീഫ് തെച്ചി, ഗഫൂർ കൊയിലാണ്ടി, ഡൊമിനിക് സാവിയോ എന്നിവർ സംസാരിച്ചു. നിമിഷ, ബെൻസൺ എന്നിവരാണ് പരിപാടിയുടെ അവതാരകരായി. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. യു.എൻ.എ റിയാദ് ഭാരവാഹികളായ രഞ്ജു, ശ്യാം, നിമിഷ തോമസ്, ഫെബ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജോയിൻറ് സെക്രട്ടറി ഡെന്നി സ്വാഗതവും ട്രഷറർ ബിബി ജോയ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

