ഖഫ്​ജിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ മലയാളി നഴ്​സ്​ മരിച്ചു

10:00 AM
14/01/2020
മേരി ഷിനോ

ഖഫ്​ജി​: ദമ്മാം-കുവൈത്ത് ഹൈവേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ മലയാളി നഴ്​സ്​ മരിച്ചു. ഖഫ്ജിയിലുണ്ടായ അപകടത്തിൽ ഖഫ്ജി ഗവൺമ​െൻറ്​ ആശുപത്രിയിലെ സ്​റ്റാഫ് നഴ്‌സും​ കോട്ടയം ചിങ്ങവനം സ്വദേശി കുഴിമറ്റം കുരുവിളയുടെ മകളുമായ മേരി ഷിനോ (34) ആണ്​ മരിച്ചത്. ഖഫ്ജിയിലെ അൽജലാമി കോൺട്രാക്ടിങ് കമ്പനിയിൽ എട്ട് വർഷമായി ലീഡ്‌മാനായി ജോലി ചെയ്യുന്ന കോട്ടയം മൂലവട്ടം സ്വദേശി ജോജോ പറമ്പത്ത് മാത്യു ആണ് ഭർത്താവ്. 

നാലുവർഷമായി ഖഫ്​ജിയിൽ നഴ്​സായ മേരി ഷിനോ രണ്ടു മാസമായി സഫാനിയയിലെ ക്ലിനിക്കിൽ താൽക്കാലിക ജോലി ചെയ്തു വരുകയായിരുന്നു. മേരി ഷിനോ 70 കിലോമീറ്റർ അകലെയുള്ള സഫാനിയയിലേക്ക്​ ദിവസവും പോയി വരികയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ഖഫ്ജി ഗവൺ​െമൻറ്​ ആശുപത്രി മോർച്ചറിയിലാണ്. അടിയന്തിര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ഇന്ത്യൻ എംബസി ഖഫ്ജി ഹെൽപ് ഡെസ്ക് കോഓഡിനേറ്റർ അബ്​ദുൽ ജലീൽ കോഴിക്കോട് അറിയിച്ചു. മേരി ഷിനോയുടെ സഹോദരൻ ബിനോയ് കുരുവിള ദമാമിലെ നാപ്‌കോ കമ്പനി ജീവനക്കാരനാണ്.

Loading...
COMMENTS