Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി നഴ്​സ്​ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
മലയാളി നഴ്​സ്​ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

റിയാദ്: മലയാളി ന​ഴ്​സ്​ ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. ദല്ല ആശുപത്രിയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുൺ നിവാസിൽ രാജിമോൾ (32) ആണ്​ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചത്​.

ഒരു മാസം മുമ്പാണ്​ രാജിമോൾ നാട്ടിൽ നിന്ന് പുതിയ വിസയിൽ ജോലിക്ക് എത്തിയത്​. പിതാവ്​: രാമചന്ദ്രൻ, മാതാവ്​: വിജയമ്മ, ഭർത്താവ്: എം.ആർ. അഖിൽ.

മൃതദേഹം നാട്ടിൽ അയക്കാനുള്ള നിയമനടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, റിയാസ് സിയാംകണ്ടം എന്നിവർ രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali nurse dies in Riyadh
Next Story