Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് ചികിൽസയിലിരിക്കെ മലയാളി ​നഴ്​സ്​ നജ്​റാനിൽ മരിച്ചു

text_fields
bookmark_border
കോവിഡ് ചികിൽസയിലിരിക്കെ മലയാളി ​നഴ്​സ്​ നജ്​റാനിൽ മരിച്ചു
cancel

നജ്‌റാൻ: കോവിഡ് ചികിൽസയിലിരിക്കെ മലയാളി നഴ്സ് നജ്‌റാനിൽ മരിച്ചു. കോട്ടയം വൈക്കം കുടവെച്ചൂർ സ്വദേശിനിയും കഴിഞ്ഞ ആറ് വർഷമായി ശറൂറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ അമൃത മോഹൻ (31) ആണ് മരിച്ചത്. ഇവർ ഏഴ് മാസം ഗർഭിണിയായിരുന്നു.

കോവിഡ് ബാധിച്ച് ശറൂറ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ കഴിഞ്ഞദിവസം നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച് വ്യാഴാഴ്ച പുലർച്ചെയായിരുന്നു മരണം. ഗർഭസ്ഥ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ അവധിക്ക് നാട്ടിലേക്ക് പോയ ഇവരെ കോവിഡിന്‍റെ പശ്ചാതലത്തിൽ സൗദി ആരോഗ്യമന്ത്രാലയം മേയ് 13നു തിരികെ വിളിക്കുകയായിരുന്നു. ഭർത്താവ് അവിനാശ് മോഹൻദാസ് നാട്ടിലാണുള്ളത്. പിതാവ്: പരേതനായ മോഹൻ. മാതാവ്: കനകമ്മ.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ സംസ്കരിക്കും. അമൃത മോഹന്‍റെ മരണത്തിൽ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ) അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story