Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കയിൽ കൊല്ലം സ്വദേശിയായ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
മക്കയിൽ കൊല്ലം സ്വദേശിയായ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി
cancel
camera_alt

മുഹ്‌സിന

മക്ക: മലയാളി നഴ്‌സിനെ മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി ശിവാന മൻസിൽ മുഹ്‌സിന (31) ആണ് മരിച്ചത്. മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിൽ മൂന്ന് വർഷത്തോളമായി നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.

മരണ കാരണം എന്തെന്ന് വ്യക്തമല്ല. പോലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇവരുടെ ഭര്‍ത്താവ് നാട്ടിൽ നിന്നും കഴിഞ്ഞ ദിവസം റിയാദിലെത്തി ക്വാറന്റീനിൽ ആയിരുന്നു. വിവരമറിഞ്ഞു ഭർത്താവ് മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

പിതാവ്: കലാം, മാതാവ്: റുഖിയത്ത്, ഭർത്താവ്: സമീർ, മകൻ: ഇഹ്‌സാൻ (മൂന്നര).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story