Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅസുഖബാധിതനായ മലയാളി...

അസുഖബാധിതനായ മലയാളി നവോദയയുടെ സഹായത്തോടെ നാട്ടിലെത്തി

text_fields
bookmark_border
അസുഖബാധിതനായ മലയാളി നവോദയയുടെ സഹായത്തോടെ നാട്ടിലെത്തി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കും മു​മ്പ്​ നജീ​ബ് ഷം​സു​ദ്ദീ​ൻ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം

ജുബൈൽ: നാലര മാസത്തോളം നീണ്ട ചികിത്സക്കും തുടർ നടപടികൾക്കും ശേഷം പത്തനാപുരം സ്വദേശി നജീബ് ഷംസുദ്ദീൻ നാട്ടിൽ തിരിച്ചെത്തി. അസുഖ ബാധയെ തുടർന്ന് മൂന്ന് മാസത്തോളം ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിെൻറ യാത്രാരേഖകൾ ശരിയാക്കുന്നതിനായി ഒന്നര മാസത്തോളം സമയം വേണ്ടിവന്നു.

നവോദയ റീജനൽ ജീവകാരുണ്യ വിഭാഗം ചെയർമാൻ ഷാജിദീൻ നിലമേൽ, പ്രവർത്തകനായ ജയൻ കാലായിൽ എന്നിവരുടെ ശക്തമായ ഇടപെടലുകളുടെ ഫലമായാണ് നജീബിെൻറ മടക്കയാത്ര സാധ്യമായത്. ആശുപത്രി വാസകാലത്തും തുടർന്നുള്ള യാത്രാ നടപടികൾക്കിടയിലും നവോദയ പ്രവർത്തകർ ഇദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിരുന്നു. ആശുപത്രി മോചനത്തിന് ശേഷമുള്ള കാലയളവിൽ നജീബിന് താമസസൗകര്യവും ഭക്ഷണവും സൗജന്യമായി നൽകിയത് റീം കാറ്ററിങ് ആൻഡ് ട്രേഡിങ് കമ്പനിയാണ്. ജുബൈലിൽനിന്നും ചൊവ്വാഴ്ച രാവിലെ 11.15െൻറ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് നജീബ് നാട്ടിലേക്ക് തിരിച്ചത്.

സുരക്ഷിതമായി നാട്ടിലെത്തിയ നജീബും കുടുംബവും നവോദയ പ്രവർത്തകരായ ഷാജിദീൻ നിലമേൽ, ജയൻ കാലായിൽ, ബൈജു വിവേകാനന്ദ് എന്നിവർക്കും നവോദയ ജീവകാരുണ്യ വിഭാഗത്തിനും റീം കാറ്ററിങ് ആൻഡ് ട്രേഡിങ്ങ് കമ്പനിക്കും തങ്ങളുടെ പ്രത്യേക നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmalayalinavodayaMalayali sailorsSaudi Arabian News
News Summary - Malayali, Navodaya,
Next Story