മലയാളി കുഴഞ്ഞുവീണു മരിച്ചു
text_fieldsഅൽ ഖോബാർ: ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി മരിച്ചു. കൊല്ലം മൈനാഗപ്പള്ളി ഇടവനശ്ശേരി പുതുവേലിൽ തെക്കതിൽ മുഹമ്മദ് കുഞ്ഞാണ് (50) മരിച്ചത്. അൽ ഖോബാറിലെ ബൂഫിയയിൽവെച്ചാണ് മരണം. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. തുഖ്‌ബയിൽ ദീർഘകാലമായി സുഹൃത്തുമായി ചേർന്ന് നടത്തിവന്ന ‘ബൂഫിയത്ത് ഫാത്തിമ’ എന്ന സ്വന്തം സ്ഥാപനത്തിൽ സംസാരിച്ചു നിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പേ മരിച്ചു. കാൽ നൂറ്റാണ്ടായി പ്രവാസിയായ മുഹമ്മദ് കുഞ്ഞ്, സൗദിയിലെ ഇന്ത്യൻ കൾചറൽ ഫൗേണ്ടഷൻ (ഐ.സി.എഫ്) പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. പരേതരായ അലികുഞ്ഞിെൻറയും ജമീലബീവിയുടെയും മകനാണ്. സലീനയാണ് ഭാര്യ. മുഹ്സിന, ഷഹാന എന്നിവർ മക്കളാണ്. അദ്ദേഹത്തിെൻറ വിയോഗം പ്രവാസി സമൂഹത്തിന് വലിയ നോവായി. മൃതദേഹം നിലവിൽ ദമ്മാം ദോസ്സരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

