ചേളാരി സ്വദേശി റിയാദിൽ നിര്യാതനായി

06:18 AM
23/05/2020
അബ്​ദുൽ അസീസ്​

റിയാദ്: മലയാളി റിയാദിൽ താമസസ്ഥലത്ത്​ നിര്യാതനായി. മലപ്പുറം ചേളാരി സ്വദേശി മേലോട്ടിൽ അബ്​ദുല്‍ അസീസ് (51) ആണ് റിയാദ് അതീഖയിൽ മരിച്ചത്​. അഹമ്മദ്, കദീജ ദമ്പതികളുടെ മകനാണ്​.

ഭാര്യ: ജമീല, മക്കള്‍: ഇസ്​മാഇൗല്‍, ശംസുദ്ദീന്‍, ജംഷീറ, ജസ്‌ല. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങി​​​െൻറ നേതൃത്വത്തിൽ നടന്നുവരുന്നു.
 

Loading...
COMMENTS