മലയാളി കൂട്ടായ്മ സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദ ശാരാ ഹാഇലിലുള്ള മലയാളി കൂട്ടായ്മ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽനിന്ന്
ജിദ്ദ: ജിദ്ദയിലെ ശാരാ ഹാഇലിലുള്ള മലയാളികളുടെ കൂട്ടായ്മ വിവിധ കലാ, കായിക പരിപാടികളോടെ സൗഹൃദസംഗമം സംഘടിപ്പിച്ചു. ഹറാസാത്ത് വില്ലയില്‍ നടന്ന സംഗമം വെള്ളിയാഴ്ച രാവിലെ വരെ നീണ്ട സംഗമത്തിൽ അബ്ദു, സിനാന്, മൂസ കണ്ണൂര്‍, നൗഷാദ്, അബ്ദുൽ ലത്ത്വീഫ് എന്നിവരുടെ നേതൃത്വത്തില്‍ സംഗീതവിരുന്ന് അവതരിപ്പിച്ചു.
അബ്ദുൽ റഹീം കൊല്ലം, മൂജീബ്, മൊയ്തീന്, ഫൈസല്‍, ഹമീദ് എന്നിവർ വിവിധ കായിക വിനോദങ്ങള്‍ അവതരിപ്പിച്ചു. കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്ക് വിവിധ കമ്പനികളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. ചീഫ് കോഓഡിനേറ്റർ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. നാസര്‍, നൗഷാദ് ഓച്ചിറ, സാദിഖ്, മൊയ്തീന്, ബഷീര്‍, അബ്ദു, ഹനീഫ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

