ലണ്ടനിലെ മാനസികാരോഗ്യ സമ്മേളനത്തിൽ പ്രഭാഷകയായി റിയാദിൽനിന്നുള്ള മലയാളി
text_fieldsനസിയ കുന്നുമ്മൽ
റിയാദ്: ലണ്ടനിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ക്ഷണിതാവായി റിയാദിൽനിന്നുള്ള മലയാളി കൗൺസിലറും സൈക്കോതെറപിസ്റ്റുമായ നസിയ കുന്നുമ്മൽ.
ഇന്റർനാഷനൽ അസോസിയേഷൻ ഫോർ ഗൈഡൻസ് ആൻഡ് കൗൺസലിങ് (ഐ.എ.ജി.സി) ഓവർസീസ് എക്സിക്യൂട്ടിവ് ഡയറക്ടറും ആഡ്വാൻസ്ഡ് മൊബൈൽ കൗൺസലിങ് ഡയറക്ടറുമായ അവർ ‘ഓൺലൈൻ കൗൺസലിങ്; കോവിഡ് മഹാമാരിക്ക് മുമ്പും ശേഷവും’ എന്ന വിഷയത്തിലാണ് ഹീഥ്രോ എരിയലിൽ നടന്ന 34ാമത് അന്താരാഷ്ട്ര മാനസികാരോഗ്യ സമ്മേളനത്തിൽ പ്രഭാഷണം നടത്തിയത്.
റിയാദിൽ ദീർഘകാലമായി പ്രവാസിയായ നസിയ കുന്നുമ്മൽ കൗൺസലിങ് സൈക്കോളജിയിൽ പി.എച്ച്.ഡി സ്കോളറാണ്. കഴിഞ്ഞ ദിവസം മലബാർ അഡ്വാൻസ്ഡ് കോളജ് ഓഫ് സ്റ്റഡീസും കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ‘മനഃശാന്തിക്കും സാമൂഹിക മാറ്റത്തിനുമുള്ള മനഃശാസ്ത്രം’ എന്ന സെമിനാറിൽ ‘ഓൺലൈൻ കൗൺസലിങ്ങിൽ സ്ത്രീകൾക്കുള്ള പ്രാപ്യത വർധിപ്പിക്കുന്നതിലെ പങ്ക്’ എന്ന വിഷയത്തിൽ ഓൺലൈനായി പ്രബന്ധാവതരണം നടത്തി. ഐ.എ.ജി.സി ചെയർമാൻ ഡോ. വി.ബി.എം. റിയാസ്, രക്ഷാധികാരിയും റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. വി.കെ. ഹംസ എന്നിവർ നസിയയുടെ സേവനങ്ങൾക്കും ഗവേഷണ സംഭാവനകൾക്കും അഭിനന്ദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

