Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ കഴിഞ്ഞു മടങ്ങിയ...

ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ടു പേർക്ക് പരിക്ക്

text_fields
bookmark_border
Malayali families
cancel
camera_alt

മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ സ​ഞ്ച​രി​ച്ച വാ​ൻ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​പ്പോ​ൾ

റി​യാ​ദ്: ഉം​റ ക​ഴി​ഞ്ഞു​ മ​ട​ങ്ങി​യ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റി​ഞ്ഞ് എ​ട്ടു പേ​ർ​ക്ക് പ​രി​ക്ക്. റി​യാ​ദി​ല്‍ ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഹു​ത്ത ബ​നീ ത​മീ​മി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്കു​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടി​പ്പ​ടി കോ​ർ​മ​ത്ത് വീ​ട്ടി​ൽ ല​ത്തീ​ഫി​ന്റെ​യും മു​ഹ​മ്മ​ദ്‌ ഷാ​ഫി​യു​ടെ​യും സ​ന്ദ​ർ​ശ​ന വി​സ​യി​ൽ വ​ന്ന കു​ടും​ബ​ങ്ങ​ൾ സ​ഞ്ച​രി​ച്ച വാ​നാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

വൈ​കീ​ട്ട്​ ഏ​​ഴോ​ടെ റി​യാ​ദി​ൽ​നി​ന്ന്​ ഹു​ത്ത ബ​നീ ത​മീ​മി​ലേ​ക്കു​ള്ള റൂ​ട്ടി​ൽ അ​ൽ ഹൈ​റി​ലെ​ത്തി​യ​പ്പോ​ൾ വാ​ഹ​നം റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച്​ മ​റി​യു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഏ​ഴു​പേ​ർ​ക്കും ഡ്രൈ​വ​ർ​ക്കു​മാ​ണ്​ പ​രി​ക്കേ​റ്റ​ത്. ല​ത്തീ​ഫി​നെ റി​യാ​ദി​ലെ ശു​മൈ​സി ആ​ശു​പ​ത്രി​യി​ലും ഭാ​ര്യ റം​ല​ത്തി​നെ അ​ലി ബി​ൻ അ​ലി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

മു​ഹ​മ്മ​ദ്‌ ഷാ​ഫി​യെ​യും കു​ടും​ബ​ത്തെ​യും ല​ത്തീ​ഫി​​ന്റെ മ​ക്ക​ളെ​യും നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ൽ ഈ​മാ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​​വേ​ശി​പ്പി​ച്ച്​ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക്കു​ശേ​ഷം വി​ട്ട​യ​ച്ചു. ബ​ത്​​ഹ​യി​ലെ ഉം​റ ഏ​ജ​ൻ​സി​യു​ടെ ബ​സി​ല്‍ മ​ക്ക​യി​ലും മ​ദീ​ന​യി​ലും തീ​ർ​ഥാ​ട​ന​ത്തി​നു​ പോ​യി റി​യാ​ദി​ല്‍ തി​രി​ച്ചെ​ത്തി​യ​ശേ​ഷ​മാ​ണ്​ പി​ക്അ​പ്​ വാ​നി​ൽ ഹു​ത്ത ബ​നീ ത​മീ​മി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്കു​ തി​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ് ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ റി​യാ​സ് തി​രൂ​ർ​ക്കാ​ട്, ട്ര​ഷ​റ​ർ റ​ഫീ​ഖ് ചെ​റു​മു​ക്ക്, ഹ​നീ​ഫ മു​തു​വ​ല്ലൂ​ർ, ബാ​ദു​ഷ ത​ങ്ങ​ൾ, ഹു​ത്ത കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ൻ റി​യാ​സ് വ​ള്ള​ക്ക​ട​വ്, ഫൈ​സ​ൽ ചെ​മ്പ്ര എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuringMalayali familiesUmrah overturned
News Summary - Malayali families returning after Umrah overturned, injuring eight people
Next Story