Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിക്കടത്ത് കേസ്: സൗദി അറേബ്യയിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

text_fields
bookmark_border
ലഹരിക്കടത്ത് കേസ്: സൗദി അറേബ്യയിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി
cancel

ദമ്മാം: മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാവി​െൻറ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് ശിക്ഷക്ക് വിധേയമായത്. ദമ്മാമിലെ ജയിൽ വളപ്പിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

2023-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒമാനിൽ നിന്ന് റോഡ് മാർഗം സൗദി അറേബ്യയിലേക്ക് അതിർത്തി കടന്നെത്തിയ അബൂട്ടിയുടെ ലാൻഡ് ക്രൂയിസർ കാറിൽ നിന്ന് 43 കിലോഗ്രാം മാരക ലഹരിമരുന്നുകളുടെ ശേഖരം സുരക്ഷാസേന പിടിച്ചെടുക്കുകയായിരുന്നു.

സാധനങ്ങൾ കേവലം ഒരു പാഴ്സൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാൾ തനിക്ക് നൽകിയതാണെന്നും അതിൽ മയക്കുമരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അബൂട്ടി വിചാരണവേളയിൽ വാദിച്ചെങ്കിലും പ്രതിക്കെതിരായ തെളിവുകൾ ശക്തമായിരുന്നു. തുടർന്ന് സൗദി കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. വിധി ചോദ്യം ചെയ്തുകൊണ്ട് ഇയാൾ നൽകിയ ഉന്നതതല ഹരജികളും നേരത്തെ തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drug smuggling case: Malayali's death penalty executed in Saudi Arabia
Next Story