Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാട്ടിൽനിന്നെത്തി...

നാട്ടിൽനിന്നെത്തി രണ്ടാംനാൾ മലയാളി സൗദിയിൽ മരിച്ചു

text_fields
bookmark_border
Saudi Arabia, Death, Expatriate
cancel

അബഹ: അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിന്റെ രണ്ടാംദിനം മലയാളി സാമൂഹികപ്രവർത്തകൻ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം സ്വദേശി ഫൈസൽ (47) ആണ് ഖമീസ് മുശൈത്തിലെ ഹയാത്ത് ആശുപത്രിയിൽ മരിച്ചത്.

ദീർഘവർഷങ്ങളായി നജ്‌റാനിൽ പ്രവാസിയായിരുന്ന ഫൈസൽ അൽ ബുസ്താൻ കമ്പനി ജീവനക്കാരനായിരുന്നു. അവധി കഴിഞ്ഞ് ഖമീസിൽ വെള്ളിയാഴ്ച ഇവിടെയെത്തി തൊട്ടടുത്ത ദിവസമാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

പ്രവാസലോകത്തെ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന ഫൈസൽ, ഒ.ഐ.സി.സി നജ്‌റാൻ കമ്മിറ്റിയുടെ മുൻനിര പ്രവർത്തകനായിരുന്നു. ജസീലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുമായി ഒ.ഐ.സി.സി പ്രവർത്തകർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatemalayaliSaudi ArabiaObituary
News Summary - Malayali dies in Saudi Arabia two days after arriving
Next Story