മലയാളി റിയാദിൽ ഉറക്കത്തിൽ മരിച്ചു
text_fieldsഷാജു
റിയാദ്: ഉറക്കത്തിൽ മലയാളി മരിച്ചു. റിയാദ് ന്യൂ സനയ്യയില്‍ താമസിക്കുന്ന കൊല്ലം ചവറ കുളങ്ങര ഭാഗം സലീം മന്‍സില്‍ ഷാജുവാണ് (40) മരിച്ചത്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്നുനോക്കിയപ്പോള്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഒരുവര്‍ഷം മുമ്പ് പുതിയ വിസയില്‍ വന്നതായിരുന്നു.
ഭാര്യ: ഷീജയ. മക്കള്‍: ജാസ്മിന് (പോളിടെക്നിക് വിദ്യാര്‍ഥിനി), ഇജാസ് (ഒമ്പതാം ക്ലാസ്). കെ.എം.സി.സി വാദി ദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് ഷറഫുദ്ദീന് കണ്ണേറ്റിയുടെ ഭാര്യാസഹോദരനാണ്. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്മാന് സിദ്ദീഖ് തുവ്വൂര്‍, ഫിറോസ് കൊട്ടിയം, ഷറഫുദ്ദീന് മടവൂർ, മുനീർ, റസാഖ് പൂക്കോട്ടുംപാടം, നൗഷാദ് ഉമയനല്ലൂര്‍ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

