Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിയാദിൽ മലയാളി ഉറക്കത്തിൽ മരിച്ചു
text_fieldsbookmark_border
ശശിധരൻ ബിജു
റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മലയാളി ഉറക്കത്തിൽ മരിച്ചു. റിയാദിൽനിന്ന് 165 കിലോമീറ്ററകലെ മറാത്ത് പട്ടണത്തിലാണ് തിരുവനന്തപുരം നഗരൂർ പോസ്റ്റോഫീസ് പരിധിയിലെ കൊടുവഴന്നൂർ സ്വദേശി ശശിധരൻ ബിജു (53) ആണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന ബിജു രാവിലെ ജോലിക്ക് പോകാൻ എഴുനേൽക്കാതായപ്പോൾ സഹതാമസക്കാർ വിളിച്ചുണർത്താൻ ശ്രമിച്ചു. ചലനമറ്റ ശരീരംകണ്ട് കൂടെയുള്ളവർ പൊലീസിൽ വിവരം അറിയിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണം.
ഭാര്യ: ചിന്നു. ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Next Story

