Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ടാങ്കര്‍ ലോറി തട്ടി മലയാളി മരിച്ചു

text_fields
bookmark_border
Unmesh
cancel

അൽ ഖോബാർ: ടാങ്കര്‍ ലോറി തട്ടി മലയാളി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ കണ്ണൂര്‍ മുണ്ടയാട് സ്വദേശി നന്ദനം വീട്ടില്‍ ഉന്‍മേഷ് ഇടവന്‍ പുലിയചെറിയത്ത് ആണ് (45) മരിച്ചത്.

അൽ ഖോബാറിലെ ജോലി സ്ഥലത്ത് വെച്ചായിരുന്നു അപകടം. എട്ട് മാസം മുമ്പാണ് ഉന്മേഷ് സൗദിയിലെത്തിയത്. വാട്ടര്‍ കമ്പനിയില്‍ വാച്ച്മാനായി ജോലി ചെയ്തു വരുകയായിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് സംഭവം. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്‍റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali dies after being hit by tanker lorry in Saudi Arabia
Next Story