Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫോണിൽ സംസാരിച്ചുനിൽക്കെ കുഴഞ്ഞുവീണ് മലയാളി മരിച്ചു
text_fieldsbookmark_border
റിയാദ്: ജോലിസ്ഥലത്ത് ഫോണിൽ ഭാര്യയുമായി സംസാരിച്ച് നിൽക്കുേമ്പാൾ കുഴഞ്ഞുവീണ് മലയാളി മരിച്ചു. റിയാദ് ശിഫയിലെ കോഫീ ഷോപ്പിൽ ജീവനക്കാരനായ കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി വാർത്തുണ്ടിൽ പുത്തൻവീട്ടിൽ നജ്മുദ്ദീൻ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വെള്ളിയാഴ്ച രാത്രി ഇശാഅ് നമസ്കാരത്തിന് ശേഷം ഷോപ്പിൽ നിന്ന് നാട്ടിലേക്ക് വിളിച്ച് ഭാര്യയുമായി മൊബൈൽ ഫോണിൽ സംസാരിച്ച് നിൽക്കുേമ്പാഴായിരുന്നു സംഭവം. ശാരീരികമായ വൈഷമ്യങ്ങളെ കുറിച്ച് ഭാര്യയോട് പറഞ്ഞയുടനെ ഫോൺ നിശ്ചലമാവുകയായിരുന്നു. തുടർന്ന് ഭാര്യ ദമ്മാമിലുള്ള ബന്ധുവിനെ വിവരമറിയിക്കുകയും അദ്ദേഹം റിയാദിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയുമായിരുന്നു. അവർ വന്നുനോക്കിയപ്പോൾ ഷോപ്പിനുള്ളിൽ മരിച്ചുകിടക്കുന്നതാണ് കണ്ടത്. പൊലീസെത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരീതിെൻറയും ഐഷാ കുഞ്ഞുബീവി ജാെൻറയും മകനാണ്. ഭാര്യ: റിൻഷാ മോൾ. ഏകമകൾ നിഹാല. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ രംഗത്തുണ്ട്.
Next Story
