Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി ഡ്രൈവർ റിയാദിൽ...

മലയാളി ഡ്രൈവർ റിയാദിൽ മരിച്ചു

text_fields
bookmark_border
മലയാളി ഡ്രൈവർ റിയാദിൽ മരിച്ചു
cancel

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. എക്സിറ്റ് 12ലെ സ്വകാര്യ അറബിക് സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി പത്മവിലാസം രാധാകൃഷ്ണൻ (55) ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ദീപാറാണി. മക്കൾ: ആതിഥ്യ കൃഷ്ണൻ, അതിഥി കൃഷ്ണൻ. തിരുവനന്തപുരം സാന്ത്വനം പ്രവാസി കൂട്ടായ്മ അംഗമാണ് മരിച്ച രാധാകൃഷ്ണൻ.

സുഹൃത്തുക്കളായ അയ്യൂബ്, റാണ, നസീര്, ഹാരിസ് ബാബു എന്നിവരും സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും അനന്തരനടപടികൾക്ക് രംഗത്തുണ്ട്.

Show Full Article
TAGS:gulf news obit News 
Next Story