Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
cancel

ജിദ്ദ: ഹൃദയാഘാതംമൂലം മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പുളിയംപറമ്പ്‌ ചെമ്പാൻ മുഹമ്മദ്‌കുട്ടി മാസ്റ്റർ എന്ന കുഞ്ഞാപ്പു (64) ആണ് മരിച്ചത്. ജിദ്ദ കിലോ പത്തിൽ സഫ്‌വാൻ ഫാർമസി കമ്പനിയിൽ ജോലിക്കാരനായിരുന്നു.

അടുത്ത മാസം നാട്ടിൽ പോവാനിരിക്കെ വ്യാഴാഴ്ച രാവിലെയായിരുന്നു ആകസ്മിക മരണം. 35 വർഷത്തിലധികമായി യു.എ.യിലും സൗദിയിലുമായി പ്രവാസിയാണ്.

പിതാവ്: പരേതനായ സൈനുദ്ധീൻ മാസ്റ്റർ, ഭാര്യ: മറിയുമ്മ, മക്കൾ: അമീറുദ്ദീൻ മാസ്റ്റർ (വി.പി.കെ.എം.എം.എച്ച്.എസ്.എസ് പുത്തൂർ പള്ളിക്കൽ), മാജിദ, അൻവർഷ, അഷ്ഫാഖ്, അഹമ്മദ് ജാസിം (ദാറുൽഹുദ), ഫാത്തിമ ഹനാൻ, മരുമക്കൾ: എം.പി അബ്ദുൽ സലീം ഒളവട്ടൂർ, ഹഫ്സത് (ചേളാരി), ഫസീല (നീരോൽപാലം).

സഹോദരങ്ങൾ: ഷംസുദ്ധീൻ (ദുബായ്), അഹമ്മദ് നൗഷാദ്, ഖമറുദ്ധീൻ (എം.എച്ച്. എസ് മൂന്നിയൂർ), സുബൈദ, ഖദീജ, ജമീല, മൈമൂന, സുഹ്‌റാബി, മറിയുമ്മ, ഖൈറുന്നീസ.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടു പോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - malayali death in jeddah
Next Story