Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് ബാധിച്ച് തേഞ്ഞിപ്പലം സ്വദേശി ഖത്വീഫിൽ മരിച്ചു

text_fields
bookmark_border
കടുത്ത ശ്വാസം മുട്ടലിനെത്തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്​ദുൽ അസീസ്​ തിങ്കളാഴ്​ച രാവിലെ മരിച്ചു​
കോവിഡ് ബാധിച്ച് തേഞ്ഞിപ്പലം സ്വദേശി ഖത്വീഫിൽ മരിച്ചു
cancel

ദമ്മാം: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. ആലുങ്ങൾ സ്വദേശി പോക്കാട്ടുങ്ങൾ അബ്​ദുൽ അസീസ്​ (47) ആണ് കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ​ മരിച്ചത്​.

18 വർഷമായി ഖത്വീഫിൽ സഹോദരങ്ങളോടൊപ്പം ബുഫിയ നടത്തിവരികയായിരുന്നു. ഇൗ മാസം 20ന്​ കടുത്ത ശ്വാസം മുട്ടലിനെത്തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്​ദുൽ അസീസ്​ തിങ്കളാഴ്​ച രാവിലെ മരിച്ചു​.

പരേതനായ അലവി പോക്കാട്ടുങ്കലി​േൻറയും ബീയക്കുട്ടിയുടേയും മകനാണ്​. ഭാര്യ: സുഹ്​റ. മക്കൾ: മുഹ്​സിന, മുഫീദ, മുഹമ്മദ്​ റയാൻ. സഹോദരങ്ങൾ: മുഹമ്മദലി ബാപ്പു, സിദ്ദീഖ്​ (ഖത്വീഫ്​), അഷറഫ്​ (റിയാദ്​), മൊയ്​തീൻ.

മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിന് നടപടിക്രമം പൂർത്തീകരിക്കാൻ കെ.എം.സി.സി പ്രവർത്തകരായ സി.പി ഷരീഫ്​, ടി.എം ഹംസ, റസാഖ്​ ചാലിശ്ശേരി എന്നിവർ രംഗത്തുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story