Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രിയിലേക്ക്​ പോകുംവഴി കുഴഞ്ഞുവീണ്​ മലയാളി മരിച്ചു

text_fields
bookmark_border
ആശുപത്രിയിലേക്ക്​ പോകുംവഴി കുഴഞ്ഞുവീണ്​ മലയാളി മരിച്ചു
cancel

റിയാദ്​: ദേഹാസ്വാസ്​ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക്​ പോകുംവഴി മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ പാപ്പിനിശേരി കീച്ചേരി സ്വദേശി കീരിരകത്ത് അബ്​ദുല്ല (54) യാത്രാമധ്യേ ബത്​ഹയിൽ വെച്ചാണ്​ കുഴഞ്ഞുവീണ്​ മരിച്ചത്​. റിയാദ് അതീഖയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. 30 വർഷമായി റിയാദിൽ പ്രവാസിയാണ്​. പിതാവ്: ഇബ്രാഹീം, മാതാവ്: നഫീസ, ഭാര്യ: അഫ്സത്ത്, മക്കൾ: ഇബ്രാഹീം, മുഹമ്മദ്‌ അഫ്സൽ, നഫീസത്തുൽ ശിഫ.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, മെഹബൂബ് ചെറിയവളപ്പിൽ എന്നിവർ രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali collapsed on the way to the hospital and died
Next Story