Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി വ്യവസായി ഉസ്മാൻ ചൊവ്വഞ്ചേരി അൽഖോബാറിൽ നിര്യാതനായി
text_fieldsbookmark_border
ഉസ്മാൻ ചൊവ്വഞ്ചേരി
ജുബൈൽ: കിഴക്കൻ പ്രവിശ്യയിലെ വ്യവസായ പ്രമുഖനും കോഴിക്കോട് പുല്ലാളൂർ സ്വദേശിയുമായ ഉസ്മാൻ ചൊവ്വഞ്ചേരി (56) അൽഖോബാറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അൽഖോബാർ അൽമന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവമറിഞ്ഞ ഉടൻ ഖത്തറിലുള്ള മകൻ ഫാരിസ് സൗദിയിലേക്ക് തിരിച്ചിട്ടുണ്ട്. കബയാൻ അലി & ഹിലാൽ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു. മൂന്നര പതിറ്റാണ്ടിലേറെയായി പ്രവാസിയായിരുന്നു ഉസ്മാൻ. സൗദിയിലെ പ്രശസ്ത സ്ഥാപനമായ സീമാർട്ട് സഹോദര സ്ഥാപനമാണ്.
മരണാന്തര നിയമ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. സെറീനയാണ് ഭാര്യ. സഹോദരങ്ങൾ: കാദർ (സീമാർട്ട്), അസീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

