Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബം​ഗ്ലാ​ദേ​ശി​യു​ടെ...

ബം​ഗ്ലാ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കാ​ൻ മ​ല​യാ​ളി​ക​ൾ തു​ണ​യാ​യി

text_fields
bookmark_border
ബം​ഗ്ലാ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കാ​ൻ മ​ല​യാ​ളി​ക​ൾ തു​ണ​യാ​യി
cancel
camera_alt

അ​ഹ്​​മ​ദ്​ ജ​മീ​ൽ

റി​യാ​ദ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യു​ടെ മ​ൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​യ​ത്​ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി.വാ​ദി ദ​വാ​സി​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ധാ​ക്ക സ്വ​ദേ​ശി അ​ഹ്​​മ​ദ് ജ​മീ​ലി​െൻറ (26) മൃ​ത​ദേ​ഹ​മാ​ണ്​ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ ധാ​ക്ക വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്. സൗ​ദി പൗ​ര​െൻറ വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന സൗ​ദി പൗ​ര​നും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സൗ​ദി പൗ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വി​വ​രം അ​ഷ്‌​റ​ഫ് മ​ണ​പ്പ​ള്ളി വാ​ദി ദ​വാ​സി​റി​ലെ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ക​ന്നേ​റ്റി ഷ​റ​ഫു​ദ്ദീ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​ദ്ദേ​ഹം റി​യാ​ദി​ലെ കെ.​എം.​സി.​സി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

അ​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വ​ഴി ഒ​രു​ങ്ങി​യ​തും. റി​യാ​ദ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ സി​ദ്ധീ​ഖ് തു​വ്വൂ​രും മ​ഹ്​​ബൂ​ബ് ചെ​റി​യ​വ​ള​പ്പും കൊ​ല്ലം ജി​ല്ല കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​മാ​യ ഫി​റോ​സ് കൊ​ട്ടി​യ​വും​ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayaleesBangladeshi body
News Summary - Malayalees help to repatriate Bangladeshi body
Next Story