സൗദിയില്‍ മലയാളി മരിച്ചിട്ട് 43 ദിവസം: മൃതദേഹം നാട്ടിൽ അയക്കാനായില്ല
text_fieldsറിയാദ്: ജോലി ചെയ്ത കമ്പനിയിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും കിട്ടാനുള്ളതിെൻറ പേരിൽ മലയാളിയുടെ മൃതദേഹം 43 ദിവസമായി മോർച്ചറിയിൽ. കൊല്ലം മാങ്ങാട് സിയോണിൽ ആൻറണി ആൽബർട്ടിെൻറ ( 53) മൃതദേഹമാണ് ദമ്മാമിലെ ആശുപത്രി മോർച്ചറിയിൽ അനിശ്ചിതാവസ്ഥയിൽ കഴിയുന്നത്. അൽഖോബാറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ആൻറണി ആൽബർട്ട് കഴിഞ്ഞ മെയ് 22^നാണ് ഹൃദയാഘാതം മൂലം മരിച്ചത്. കമ്പനിയിൽ വെൽഡറായി ജോലിനോക്കിയിരുന്ന ആൻറണിക്ക് 13 മാസത്തെ ശമ്പള കുടിശ്ശികയും 28 വർഷത്തെ സർവീസ് മണിയും കിട്ടാനുണ്ട്. ഏകദേശം 80.000 സൗദി റിയാൽ (14.40,000 രൂപ) കമ്പനിയിൽ നിന്ന് കിട്ടാനുണ്ട്.
സൗദി നിയമമനുസരിച്ച് മരിച്ചയാളുടെ എല്ലാ ബാധ്യതകളും തീർത്താലേ മൃതദേഹത്തിന് എക്സിറ്റ് ലഭിക്കൂ. കമ്പനി ഇയാളുടെ കുടിശ്ശിക തീർക്കുന്നതിൽ കാലതാമസം വരുത്തുന്നതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ആൻറണി ആൽബർട്ടിെൻറ സഹോദരൻ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, നിയമ സഭാസ്പീക്കർ, നോർക്ക, ഇന്ത്യൻ എംബസി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്. ഡത്ത് സർട്ടിഫിക്കറ്റ് ലഭിക്കുന്ന നടപടികൾ പൂർത്തിയായിട്ടുണ്ട് മറ്റ് കാര്യങ്ങൾ നടന്നിട്ടില്ലെന്നാണ് എംബസിയിൽ നിന്ന് അറിയിച്ചതെന്ന് റിയാദിലുള്ള സഹോദരൻ പി.ടി റജിമോൻ പറഞ്ഞു.
എംബസിയും കേന്ദ്ര^കേരള സർക്കാറുകളും വിഷയത്തിൽ കുടുതൽ ഗൗരവത്തോടെ ഇടപെട്ടില്ലെങ്കിൽ മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നടപടി ഇനിയും അനിശ്ചിതമായി നീളുമെന്നതാണവസ്ഥ.അതിനിടെ കമ്പനിയിലെ ഒരു മലയാളി ഉദ്യോഗസ്ഥൻ കുടുംബത്തെ സമീപിച്ച് ശമ്പളവും ആനുകൂല്യങ്ങളും കിട്ടി എന്ന് സത്യവാങ്മുലം നൽകാൻ ആവശ്യപ്പെട്ടിരുന്നു.
പണം പിന്നീട് ലഭിക്കുമെന്നും തൽകാലം സത്യവാങ്മൂലം ലഭിച്ചാൽ മൃതദേഹം നാട്ടിലയക്കുന്ന കാര്യങ്ങൾ നടക്കുമെന്നുമാണ് ഉദ്യോഗസ്ഥൻ അറിയിച്ചത്. പക്ഷെ ഇങ്ങനെ ഒരു രേഖയിൽ ഒപ്പിട്ടുകൊടുത്താൽ പിന്നെ പണം കിട്ടുമെന്നതിന് യാതൊരുറപ്പുമില്ലെന്നാണ് കുടുംബത്തിെൻറ ആശങ്ക. ഭാര്യയും പ്രായപൂർത്തിയാവാത്ത രണ്ട് മക്കളുമാണ് മരിച്ച ആൻറണി ആൽബർട്ടിെൻറ ആശ്രിതർ. നാട്ടിൽ ലീവിന് പോവാൻ ഒരാഴ്ചയുള്ളപ്പോഴാണ് ഇയാൾ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
