സ്പോൺസർ നിയമക്കുരുക്കിലാക്കി; മലയാളി നഴ്സിന് പ്രസവത്തിന് നാടണയാനായില്ല
text_fieldsഖമീസ്മുശൈത്ത്: ആശുപത്രി ഉടമ പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നീണ്ടുപോയതിനൊടുവിൽ മലയാളി നഴ്സിന് കന്നിപ്രസവം ദുരിതപൂർണമായ അവസ്ഥയിൽ. ഖമീസില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹബീലില്‍ സ്വകാര്യ ആശുപത്രിയില ്‍ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂർ സ്വദേശിനി ടിൻറു സ്റ്റീഫനാണ് ദുരനുഭവം. തർക്കത്തിനും പരാതിക്കുമിടെ വ്യാഴാഴ്ച ടിൻറു അബ്ഹയിലെ ആശുപത്രിയിൽ കുഞ്ഞിന് ജൻമം നൽകി.
അവധി സംബന്ധിച്ച തർക്കത്തിനിടയിൽ രണ്ട് തവണ ആശുപത്രി ഉടമ ടിൻറുവിനെ ഹൂറൂബാക്കിയതായി കോൺസുലേറ്റിന് വേണ്ടി വിഷയത്തിൽ ഇടപെട്ട സാമൂഹികപ്രവർത്തകൻ അഷ്റഫ് കുറ്റിച്ചാൽ പറഞ്ഞു. ഒടുവിൽ നിയമപരമായി നഴ്സിനെ നാട്ടിലയക്കാൻ ശ്രമിക്കുന്നതിനിടയിൽ നഴ്സിനെയും വിഷയത്തിലിടപെട്ട അഷ്റഫ് കുറ്റിച്ചാലിനെയും സ്പോൺസർ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിലെടുപ്പിച്ചു.
കേസിെൻറ യാഥാർഥ്യം മനസിലാക്കിയ പൊലീസ് ടിൻറുവിനെയും അഷ്റഫിനെയും വിട്ടയക്കുകയായിരുന്നു. മനുഷ്യത്വരഹിതമായാണ് സ്പോൺസർ പെരുമാറിയതെന്ന് അഷ്റഫ് ആരോപിച്ചു. സംഭവത്തിെൻറ സത്യാവസ്ഥ ഇന്ത്യൻ എംബസിക്ക് എഴുതി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടിൻറുവും കുഞ്ഞും ഇപ്പോൾ ആശുപത്രിയിലാണുള്ളത്. കുഞ്ഞിന് പാസ്പോർട്ട് ലഭിച്ചാലേ ഇനി രണ്ടുപേർക്കും നാടണയാൻ കഴിയൂ. രണ്ട് വർഷം മുമ്പാണ് ഇവർ സൗദിയിൽ ജോലിക്കെത്തിയത്. കഴിഞ്ഞ വർഷം വിവാഹത്തിന് വേണ്ടി നാട്ടിൽ അവധിക്ക് പോയി തിരിച്ചു വന്നതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
