Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
nurse
cancel

സൗദിയിൽ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു

text_fields
bookmark_border

ബുറൈദ: സൗദിയിൽ വാഹനം മറിഞ്ഞ്​ പത്തനംതിട്ട സ്വദേശിയായ നഴ്സ് മരിച്ചു. അടൂർ സ്വദേശി ശിൽപ്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടുവർഷമായി ബുറൈദക്കടുത്ത് അൽ ഖസീമിൽ ബദായ ജനറൽ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇവർ ദുബൈയിലുള്ള ഭർത്താവിനോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ പുറപ്പെട്ടതായിരുന്നു.

റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ അൽ ഖലീജിന് സമീപം ഇവർ സഞ്ചരിച്ച വാഹനം കീഴ്മേൽ മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayalee nurse dies in car accident in Saudi
Next Story