Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​തി​സ​ന്ധി​യി​ലാ​യ...

പ്ര​തി​സ​ന്ധി​യി​ലാ​യ ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക്ക്​ മ​ല​യാ​ളി​ക​ൾ തു​ണ​യാ​യി

text_fields
bookmark_border
പ്ര​തി​സ​ന്ധി​യി​ലാ​യ ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക്ക്​ മ​ല​യാ​ളി​ക​ൾ തു​ണ​യാ​യി
cancel
camera_alt

ബാ​ജു​ദ്ദീ​ൻ മി​യ 

യാം​ബു: ഹൗ​സ് ഡ്രൈ​വ​ർ വി​സ​യി​ൽ സൗ​ദി​യി​ലെ​ത്തി നാ​ട്ടി​ൽ പോ​കാ​നാ​കാ​തെ പ്ര​തി​സ​ന്ധി​യി​ലായ ഇ​ന്ത്യ​ൻ യു​വാ​വ് ഒ​ടു​വി​ൽ സു​മ​ന​സ്സു​ക​ളു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ നാ​ട​ണ​ഞ്ഞു. ഝാ​ർ​ഖ​ണ്ഡി​ലെ പാ​ല​മു സ്വ​ദേ​ശി​യാ​യ ബാ​ജു​ദ്ദീ​ൻ മി​യ​യാ​ണ് അ​ഞ്ച​ു​വ​ർ​ഷം മു​മ്പ് ഹൗ​സ് ഡ്രൈ​വ​ർ വി​സ​യി​ൽ യാം​ബു​വി​ലെ​ത്തി​യ​ത്.

ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ നാ​ട്ടി​ലേ​ക്ക് പോ​കാ​മെ​ന്ന വ്യ​വ​സ്ഥ സ്പോ​ൺ​സ​ർ ലം​ഘി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം​കൂ​ടി ക​ഴി​ഞ്ഞാ​ൽ നാ​ട്ടി​ലേ​ക്ക്​ വി​ടാ​മെ​ന്ന സ്പോ​ൺ​സ​റു​ടെ വാ​ക്കി​ൽ വി​ശ്വ​സി​ച്ച് ബാ​ജു​ദ്ദീ​ൻ വീ​ണ്ടും ജോ​ലി​യി​ൽ തു​ട​ർ​ന്നു.

പി​ന്നീ​ടും ഓ​രോ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള വ​ഴി​ക​ൾ മു​ട​ക്കി സ്പോ​ൺ​സ​ർ ത​ന്നെ കെ​ണി​യി​ൽ​പെ​ടു​ത്തു​ക​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​പ്പോ​ഴാ​ണ് ബാ​ജു​ദ്ദീ​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ലേ​ബ​ർ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി. കോ​ൺ​സു​ല​ർ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ അം​ഗ​ങ്ങ​ളാ​യ മു​സ്ത​ഫ മൊ​റ​യൂ​ർ, കെ.​പി.​എ. ക​രീം താ​മ​ര​ശ്ശേ​രി എ​ന്നി​വ​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടു. ആ​റു മാ​സ​ത്തെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ൽ ബാ​ജു​ദ്ദീ​ന് കൊ​ടു​ക്കാ​നു​ള്ള ശ​മ്പ​ള കു​ടി​ശ്ശി​ക​യും വി​മാ​ന ടി​ക്ക​റ്റും എ​ക്സി​റ്റ് അ​ടി​ച്ച പാ​സ്‌​പോ​ർ​ട്ടും സ്പോ​ൺ​സ​ർ കൊ​ടു​ക്ക​ണ​മെ​ന്ന് ലേ​ബ​ർ കോ​ട​തി വി​ധി​ച്ചു.

പ​ക്ഷേ, മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് സ്പോ​ൺ​സ​ർ ലേ​ബ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. കോ​ട​തി​വി​ധി പ്ര​കാ​രം തൊ​ഴി​ലാ​ളി​ക്ക് ന​ൽ​കാ​നു​ള്ള അ​വ​കാ​ശ​ങ്ങ​ൾ ഉ​ട​ൻ ന​ൽ​കാ​മെ​ന്ന് സ്പോ​ൺ​സ​ർ കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് അ​തി​ൽ​നി​ന്ന്​ അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി. പ്ര​ശ്ന​പ​രി​ഹാ​രം തേ​ടി വീ​ണ്ടും ഒ​ന്ന​ര വ​ർ​ഷ​ത്തി​ല​ധി​കം ക​യ​റി​യി​റ​ങ്ങേ​ണ്ടി​വ​ന്നു. പൊ​ലീ​സി​െൻറ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ​മൂ​ലം അ​വ​സാ​നം സ്പോ​ൺ​സ​ർ വീ​ണ്ടും ഹാ​ജ​രാ​യി. നാ​ലു വ​ർ​ഷ​മാ​യി പു​തു​ക്കാ​തി​രു​ന്ന താ​മ​സ​രേ​ഖ പു​തു​ക്കു​ക​യും ഡ്രൈ​വി​ങ് ലൈ​സ​ൻ​സും ഇ​ഖാ​മ​യും കൈ​വ​ശ​മി​ല്ലാ​ത്ത​തി​ന് വ​ന്ന പി​ഴ​യും സ്പോ​ൺ​സ​ർ അ​ട​​ക്കു​ക​യും ചെ​യ്തു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ഭ​ക്ഷ​ണ​ത്തി​നു​പോ​ലും വ​ക​യി​ല്ലാ​ത്ത ഘ​ട്ട​ത്തി​ൽ കെ.​എം.​സി.​സി​യു​ടെ ഭ​ക്ഷ​ണ കി​റ്റു​ക​ൾ നാ​സ​ർ ന​ടു​വി​ൽ, നി​യാ​സ് പു​ത്തൂ​ർ, റി​ൻ​ഷാ​ദ് കൂ​ട്ടി​ല​ങ്ങാ​ടി എ​ന്നി​വ​ർ എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രാ​യ അ​യ്യൂ​ബ് തൂ​മ്പ​ത്ത് എ​ട​രി​ക്കോ​ട്, ബ​ഷീ​ർ അ​ൽ​അ​സ്‌​ക​ർ താ​മ​ര​ശ്ശേ​രി, റ​ഫീ​ഖ് വ​ള്ളി​യ​ത്ത്, ഐ.​സി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ ന​ജീ​ബ് സ​ഖാ​ഫി വ​ണ്ടൂ​ർ എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story