Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശറഫിയ്യയിൽ മലയാളി...

ശറഫിയ്യയിൽ മലയാളി മഹാസംഗമം

text_fields
bookmark_border
ശറഫിയ്യയിൽ മലയാളി മഹാസംഗമം
cancel
camera_alt

ശറഫിയ്യയിൽ മലയാളി കൂട്ടായ്‍മ സംഘടിപ്പിച്ച ജനകീയ ഇഫ്താർ ചിത്രം: ബിജു രാമന്തളി

Listen to this Article

ജിദ്ദ: മലയാളികളുടെ സംഗമകേന്ദ്രമായ ശറഫിയ്യയിൽ ഒരുമയുടെയും ഐക്യത്തിന്‍റെയും സന്ദേശമായി സംഘടിപ്പിച്ച മലയാളി കൂട്ടായ്മയുടെ ജനകീയ ഇഫ്താർ ശ്രദ്ധേയമായി.

നഗരവികസനത്തിന്‍റെ ഭാഗമായി പല കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും പൊളിച്ചുമാറ്റിയെങ്കിലും ശറഫിയ്യയുടെ പ്രതാപത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ജനകീയ ഇഫ്താറിനെത്തിച്ചേർന്ന രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടം. നേരത്തെ ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇഫ്താർ സംഗമങ്ങൾ നടന്നിരുന്നെങ്കിലും ഈ വർഷത്തെ ഇഫ്താറിലാണ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തതെന്ന് സംഘാടകർ അറിയിച്ചു. കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിലും സംഗമം നടന്നിരുന്നില്ല.

പ്രദേശത്തെ മലയാളി കച്ചവടക്കാരും സാമൂഹിക പ്രവര്‍ത്തകരും ഒന്നിച്ചു കൈകോര്‍ത്താണ് ജനകീയ ഇഫ്താറിന് ആതിഥ്യമരുളിയത്.

ശറഫിയ്യയുടെ ഹൃദയഭാഗത്തെ തെരുവോരത്ത് വിഭവസമൃദ്ധമായി ഒരുക്കിയ ഇഫ്താറിൽ സ്ഥലത്തെ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും പരിസര പ്രദേശങ്ങളിലെ സാധാരണക്കാരായ മലയാളികളുമാണ് പങ്കെടുത്തത്.

മലയാളി കൂട്ടായ്മയുടെ കരുത്ത് തെളിയിച്ച ജനകീയ ഇഫ്താറിന് സഹായങ്ങളുമായി ചില സ്വദേശികളും രംഗത്തുണ്ടായിരുന്നു. പ്രദേശത്ത് നിരവധി പരിഷ്‌കാരങ്ങൾ നടപ്പാക്കിയെങ്കിലും ശറഫിയ്യയിലെ കച്ചവടകേന്ദ്രങ്ങളും തെരുവുകളുമെല്ലാം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നുവെന്ന സന്ദേശം നൽകുന്നതായിരുന്നു വൻ വിജയമായി മാറിയ ജനകീയ ഇഫ്താർ.

ഫിറോസ് ചെറുകോട്, മുജീബ് റീഗൾ, യാസർ അറഫാത്ത് വെള്ളുവമ്പ്രം, റിയാസ് ഐക്കരപ്പടി, കോയ മുന്നിയൂർ, ഉദൈഫ് മുസ്ലിയാരങ്ങാടി, അൻവർ കരിപ്പ, അംജദ് വാഴക്കാട്, ബിജു ആക്കോട് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമത്തിന് മറ്റു നിരവധി പേർ സന്നദ്ധ പ്രവർത്തകരായി രംഗത്തുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:general meeting
News Summary - Malayalee general meeting at Sharafiya
Next Story