Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി ദമ്മാമിലെ...

മലയാളി ദമ്മാമിലെ താമസസ്​ഥലത്ത്​ മരിച്ച നിലയിൽ

text_fields
bookmark_border
മലയാളി ദമ്മാമിലെ താമസസ്​ഥലത്ത്​ മരിച്ച നിലയിൽ
cancel

ദമ്മാം: മലയാളിയെ അൽഖോബാറിലെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പള്ളിക്കൽ നടുവിലേമുറി തറയിൽ കിഴക്കതിൽ ജയകുമാർ ശിവരാജൻ (52) ആണ്​ മരിച്ചത്​. 19 വർഷമായി സൗദിയിലുള്ള ജയകുമാർ ഒമ്പത്​ വർഷമായി പ്രമുഖ കമ്പനിയായ 'അപകിൽ' ​േ​പ്രാജക്​ട്​ മാനേജരായി ജോലിചെയ്​ത്​ വരികയായിരുന്നു. കഴിഞ്ഞ ദിവസം ഒാഫീസിൽ എത്താതിരുന്ന അദ്ദേഹത്തെ മറ്റ്​ ചില ആവശ്യങ്ങൾക്കായി സഹപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ തനിക്ക്​ ചെറിയ ശാരീരിക അസ്വസ്ഥതകളുണ്ടെന്നും ആശുപത്രിയിൽ പോയതിനുശേഷമേ വരികയുള്ളുവെന്നും അറിയിച്ചിരുന്നു.

എന്നാൽ പിന്നീട്​ ഫോണിൽ ലഭ്യമാകാതെ വന്നതോടെ സഹപ്രവർത്തകർ താമസസ്ഥലത്ത്​ അന്വേഷിച്ചെത്തിയപ്പോഴാണ്​ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്​. കൂടെ താമസിക്കുന്നയാൾ രാവിലെ ജോലിക്ക്​ പോകു​േമ്പാൾ ആശുപത്രിയിലേക്ക്​ പോകാനുള്ള ഒരുക്കത്തിലായിരുന്ന​ു. മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലകസ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. ഭാര്യ: റജിമോൾ​. മകൻ: ജിതിൻ​. മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi deathsaudi arabia
News Summary - Malayalee found dead at his residence in Dammam
Next Story