അന്താരാഷ്ട്ര ഊർജ സമ്മേളനത്തിൽ ശ്രദ്ധേയനായി മലയാളി എൻജിനീയറിങ് വിദ്യാർഥി
text_fieldsജമീൽ ജംഹർ
റിയാദ്: സൗദി തലസ്ഥാന നഗരി ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ഉൗർജ സമ്മേളനത്തിൽ ശ്രദ്ധേയനായി മലയാളി എൻജിനീയറിങ് വിദ്യാർഥി. റിയാദിലെ കിങ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻററിൽ സൗദി അസോസിയേഷൻ ഫോർ എനർജി എകണോമിക്സിെൻറ സഹകരണത്തോടെ ഈ മാസം നാലിന് ആരംഭിച്ച 44-ാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ (ഐ.എ.ഇ.ഇ) പോസ്റ്റർ അവതരണ വിഭാഗത്തിലാണ് വയനാട് കൽപറ്റ സ്വദേശിയും അഗർത്തല എൻ.ഐ.ടിയിൽ മൂന്നാം വർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിയുമായ ജമീൽ ജംഹറിന് അവസരം ലഭിച്ചത്.
റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര ഉൗർജ സമ്മേളനത്തിൽ ജമീൽ ജംഹർ പോസ്റ്റർ അവതരിപ്പിച്ച ശേഷം അതിനെ കുറിച്ച് വിശദീകരിക്കുന്നു
ഊർജവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആഗോള സമ്മേളനത്തിൽ കൺകറൻറ് സെഷനിലാണ് ജമീലിെൻറ പോസ്റ്റർ അവതരണമുണ്ടായിരുന്നത്. നിശ്ചിത വിഷയങ്ങളിൽ തയാറാക്കിയ പോസ്റ്ററുകൾ അവതരിപ്പിക്കുകയും അത് സംബന്ധിച്ച് സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് വിശദീകരിച്ച് കൊടുക്കലുമായിരുന്നു ജമീലിെൻറ ദൗത്യം.
ഈ അന്താരാഷ്ട്ര സമ്മേളനത്തിൽ ആദ്യമായാണ് ബിരുദ വിദ്യാർഥിയായ ഒരു മലയാളിക്ക് സ്കോളർഷിപ്പോടുകൂടി അവസരം ലഭിക്കുന്നത്. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ സീനിയർ അകൗണ്ടൻറായ ജംഹറിെൻറയും ഷാജിതയുടെയും മകനാണ് ജമീൽ. ഹൈസ്കൂൾ വരെ റിയാദിലെ മോഡേൺ സ്കൂളിലാണ് ജമീൽ പഠിച്ചത്. ശേഷം ഇന്ത്യയിലേക്ക് മടങ്ങി ഉപരിപഠനം നടത്തുകയാണ്. ജമീലിെൻറ മൂത്ത സഹോദരൻ ജാസിം റിയാദിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻറും മറ്റൊരു സഹോദരൻ ജസീൽ മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

