Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്​പോൺസർ ശമ്പളം...

സ്​പോൺസർ ശമ്പളം നിഷേധിച്ച് കേസിൽ കുടുക്കിയ മലയാളി യുവാക്കൾ നാട്ടിലേക്ക് മടങ്ങി

text_fields
bookmark_border
സ്​പോൺസർ ശമ്പളം നിഷേധിച്ച് കേസിൽ കുടുക്കിയ മലയാളി യുവാക്കൾ നാട്ടിലേക്ക് മടങ്ങി
cancel

യാമ്പു: സ്പോൺസർ ശമ്പളം നിഷേധിക്കുകയും  കള്ളക്കേസിൽ പെടുത്തുകയും ചെയ്തതിെന തുടർന്ന് ദുരിതത്തിലായ മലയാളി യുവാക്കൾ  ലേബർ ഓഫീസ് മേധാവിയുടെ കർശന നിർദേശ പ്രകാരം ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങി.  ഒന്നര വർഷം മുമ്പ് ഖസീമിലെ അൽ റാസിൽ സ്വകാര്യ വാട്ടർ കമ്പനിയിൽ ജോലിക്കെത്തിയ മുഹമ്മദ് ശിബിലി എം പത്തനംതിട്ട, ശമീർ ഷാജഹാൻ കൊല്ലം, ഷംനാദ് എസ് പത്തനംതിട്ട, അബ്ദുൽ സത്താർ കൊല്ലം എന്നിവരാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. ഇവരെ സ്പോൺസർ ശമ്പളം നിഷേധിക്കുകയും കള്ളക്കേസിൽ കുടുക്കി എന്നുമായിരുന്നു പരാതി. ജോലി തുടങ്ങിയ ആദ്യത്തെ ആറ് മാസം ശമ്പളം നൽകിയിരുന്നെങ്കിലും പിന്നീട് നാല് മാസമായിട്ടും ശമ്പളം നൽകിയില്ല. ഇത്  ചോദ്യം ചെയ്തപ്പോൾ ഇനി ശമ്പളം നൽകാനൊക്കില്ലെന്ന മറുപടിയാണ് ലഭിച്ചത് എന്ന് യുവാക്കൾ പറഞ്ഞു. സ്പോൺസർഷിപ്പ് മാറ്റിനൽകാനോ  ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോവാനൊ അനുവദിക്കാത്തതിനെ തുടർന്ന് സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ ലേബർ ഓഫിസിൽ പരാതി നൽകുകയായിരുന്നു. ഇതിനെതിരെ ത​െൻറ വാഹനം കേടുവരുത്തിയെന്നാരോപിച്ച് സ്പോൺസർ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തുകയും കേസ് യാമ്പു ലേബർ ഓഫിസിലേക്ക് മാറ്റുകയും ചെയ്തു. യാമ്പുവിൽ നിന്ന് മദീന ലേബർ ഓഫീസിലേക്ക് കേസ് മാറ്റാൻ സ്പോൺസർ ശ്രമം നടത്തിയെങ്കിലും യാമ്പു ലേബർ ഓഫീസ് മേധാവിയുടെ കർശന നിർദേശ പ്രകാരം ഫൈനൽ എക്സിറ്റ് അടിച്ച് നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - malayalee employees job problems
Next Story