കാണാതായ മലയാളി ഡ്രൈവർ വാഹനത്തിൽ മരിച്ചനിലയിൽ
text_fieldsബദ്ർ: യാമ്പുവിൽ നിന്ന് ഖമീസ് മുശൈത്തിലേക്ക് ട്രെയ്‌ലർ വാഹനത്തിൽ ലോഡുമായി പോയ ശേഷം കാണാതായ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി അബു കരിപ്പറമ്പിലിനെ (57) മരിച്ചനിലയിൽ കണ്ടെത്തി. വാഹനത്തിലായിരുന്നു മൃതദേഹം. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. പത്ത് വർഷമായി ബദ്റിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്ന അബു ജനുവരി 30 നാണ് യാമ്പുവിൽ നിന്ന് പെയിൻറിങ് സാധനങ്ങളുമായി ട്രൈലർ വാഹനത്തിൽ ഖമീസിലേക്ക് പുറപ്പെട്ടത്.
സാധനങ്ങൾ ഇറക്കി മടങ്ങിയതിന് ശേഷം ഒരാഴ്ചയായി വിവരം ലഭ്യമായിരുന്നില്ല. ഇൗ വിവരം ‘ഗൾഫ് മാധ്യമ’ത്തിൽ പ്രസിദ്ധീകരിക്കുകയും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. അബുവിനെ കണ്ടെത്താനുള്ള തീവ്ര അന്വേഷണത്തിലായിരുന്നു ബദ്റിലുള്ള രണ്ട് സഹോദരൻമാരും സുഹൃത്തുക്കളും. അബുവിെൻറ സ്പോൺസർ പൊലീസിൽ പരാതിയും നൽകിയിരുന്നു.
വ്യാപക അന്വേഷണം നടക്കുന്നതിനിെയൊണ് ഖമീസിൽ നിന്ന് അൽപം അകലെയുള്ള സനാഇയ്യ ഏരിയയിൽ ഒഴിഞ്ഞ പ്രദേശത്ത് അബു ഓടിച്ചിരുന്ന ട്രെയ്‌ലർ വാഹനം ചിലരുടെ ശ്രദ്ധയിൽ പെട്ടത്. വാഹനം പരിശോധിച്ചപ്പോൾ അബുവിെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരങ്ങളും സുഹൃത്തുക്കളും ബദ്‌റിൽ നിന്ന് ഖമീസ് മുശൈത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സുലൈഖയാണ് അബുവിെൻറ ഭാര്യ. മാതാവ്: ഹലീമ, മക്കൾ: അബ്ദുൽ വഹാബ്, മുഹമ്മദ് ഫാസിൽ, നസരിയ, സഹോദരങ്ങൾ: അൻവർ, മുജീബ്, അബൂബക്കർ ( ഇരുവരും ബദ്‌റിൽ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
