Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലഹരിവസ്തു കടത്തിയ...

ലഹരിവസ്തു കടത്തിയ കേസില്‍ നിരവധി മലയാളികള്‍ ജയിലില്‍

text_fields
bookmark_border
ലഹരിവസ്തു കടത്തിയ കേസില്‍ നിരവധി മലയാളികള്‍ ജയിലില്‍
cancel

മീസ് മുശൈത്ത്: അസീര്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി മലയാളികള്‍ നിരോധി ലഹരി വസ്തുക്കള്‍ കടത്തിയ കേസില്‍ ജയിലില്‍. 
കൂടുതല്‍ പേരും കാത്ത എന്ന ചെടിയുടെ ഇല കടത്തിയതിനാണ് പിടിയിലായത്. ജീസാനിലെ വിവിധ ഭാഗങ്ങളില്‍ സുലഭമായി ലഭിക്കുന്ന ഈ ചെടിയുടെ ഇല കടത്തിയതിന് ജീസാനിലും ദര്‍ബിലും നജ്റാന്‍, സറാത്ത് ഒബൈദ, ദഹ്റാന്‍ ജുനൂബ്, അബ്ഹ, മൊഹായില്‍, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലും മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ ജയിലിലുണ്ട്.  ഹൗസ് ഡ്രൈവര്‍ വിസയില്‍ വന്ന ചിലരെ മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഇത്തരം സാധനങ്ങള്‍ കടത്തുന്നതിന് ഉപയോഗിക്കുകയായിരുന്നു. ഇപ്പോഴും ഇതിന് ശ്രമിക്കുന്ന ചിലര്‍ അബ്ഹയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടന്ന് പറയപ്പെടുന്നു.  ധൈര്യമുള്ള ഡ്രവൈര്‍മാരെ വേണം എന്ന് പറഞ്ഞ് ചിലര്‍ സമീപിച്ചതായി അബ്ഹയിലെ ഹോട്ടല്‍ തൊഴിലാളി പറയുന്നു. ചിലര്‍ വാഹനങ്ങള്‍ വാടകക്കെടുത്ത് അതില്‍ കടകളിലേക്ക് ഉള്ള സാധനം എന്ന രീതിയില്‍ നിരോധിത വസ്തുക്കള്‍ കടത്തുന്നതിനിടെ പിടിക്കപ്പെട്ടിട്ടുണ്ട്്. 
അത്തരം കേസില്‍ പിടികിട്ടാപുളളിയായി പ്രഖ്യാപിച്ച ഒരാള്‍ ഉണ്ടെന്ന് റന്‍റ് കാര്‍ സ്ഥാപനത്തില്‍ ജോലി ചെയുന്ന മലയാളി  പറഞ്ഞു. അബ്ഹ ഏരിയയില്‍ നിന്ന് കാണാതായ ഇന്ത്യന്‍ പ്രവാസികളില്‍ നല്ലാരു ശതമാനവും ഇത്തരം കേസുകളില്‍ ജയിലിലാണ് എന്നാണ് സൂചന.
കൂടാതെ മദ്യവാറ്റ് , വിതരണം തുടങ്ങിയ കേസുകളിലും നിരവധി പേര്‍ പിടിയിലായിട്ടുണ്ട്്. പലിശ ഇടപാട്, മദ്യവാറ്റ് ,വിതരണം, നിരോധിത വസ്തുക്കളുടെ കടത്ത് എന്നീ കേസുകളില്‍ മലയാളികളുള്‍പെടെ   പിടിയിലാകുന്നത് ഇന്ത്യക്കാരോട് ഇവിടത്തെ ഉദ്യോഗസ്ഥര്‍ക്കുള്ള സമീപനം മാറാന്‍ കാരണമാകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - malayalee crime
Next Story