മലയാളി കൂട്ടായ്മയുടെ യാത്രയയപ്പ്
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യാംബു ട്രോണോക്സിലെ ആസാദിനും അബ്ദുൽ ഹമീദിനും ട്രോണോക്സ് മലയാളി അസോസിയേഷൻ നൽകിയ യാത്രയയപ്പ്
യാംബു: യാംബുവിലെ പ്രമുഖ പെട്രോകെമിക്കൽ കമ്പനിയായ ട്രോണോക്സിൽ നിന്ന് സേവനം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആസാദ് മാത്തുംകാട്ടിൽ, അബ്ദുൽ ഹമീദ് കുന്നത്തൊടി എന്നിവർക്ക് കമ്പനിയിലെ മലയാളി കൂട്ടായ്മ യാത്രയയപ്പ് നൽകി. രണ്ടു പതിറ്റാണ്ട് കാലമായി ട്രോണോക്സിൽ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഇരുവരും ജോലി മതിയാക്കിയാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നത്. ട്രോണോക്സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സലിം കോയക്കുട്ടി, സുബൈർ ഓടുപാറ, നിയാസ് യൂസുഫ്, സജി ജോൺ, ഷംസുദ്ദീൻ ഹുസൈൻ, പി.ജെ ആന്റണി, സോജി ജേക്കബ്, റെലീഷ് രാജൻ, സലാഹുദ്ദീൻ കരിങ്ങനാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ആസാദിനും അബ്ദുൽ ഹമീദിനുമുള്ള ട്രോണോക്സ് മലയാളി അസോസിയേഷന്റെ ഉപഹാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു. പരിപാടിയിൽ പങ്കെടുത്തവർ നാട്ടിലേക്ക് പോകുന്നവർക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ആസാദും അബ്ദുൽ ഹമീദും മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

