Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി നിർമിച്ച...

പ്രവാസി നിർമിച്ച മലയാളത്തിലെ ആദ്യ മുഴുനീള എ.ഐ സിനിമ ‘വാഗ്‌ദത്തഭൂമി’ റിലീസിനൊരുങ്ങുന്നു

text_fields
bookmark_border
പ്രവാസി നിർമിച്ച മലയാളത്തിലെ ആദ്യ മുഴുനീള എ.ഐ സിനിമ ‘വാഗ്‌ദത്തഭൂമി’ റിലീസിനൊരുങ്ങുന്നു
cancel

റി​യാ​ദ്​: മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ പു​തി​യ ദൃ​ശ്യ​ഭാ​ഷ​ക്കും സാ​ങ്കേ​തി​ക വി​പ്ല​വ​ത്തി​നും തു​ട​ക്ക​മി​ട്ടു​കൊ​ണ്ട് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ മു​ഴു​നീ​ള എ.​ഐ സി​നി​മ​യാ​യ ‘വാ​ഗ്‌​ദ​ത്ത​ഭൂ​മി’ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു.

ഇ​ന്ത്യ​യി​ലെ ആ​ദ്യ എ.​ഐ ആ​ർ​ട്ട്‌​ഹൗ​സ് സി​നി​മ​യെ​ന്ന സ​വി​ശേ​ഷ​ത​യോ​ടെ​യാ​ണ് ഈ ​ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്. ലോ​ക​സി​നി​മ​യു​ടെ ക​ലാ​ഭാ​വ​ന​യും ആ​ധു​നി​ക എ.​ഐ ഇ​മേ​ജ് സൃ​ഷ്​​ടി സാ​ങ്കേ​തി​ക​വി​ദ്യ​യും സം​യോ​ജി​പ്പി​ച്ചാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്വ​ത​ന്ത്ര ച​ല​ച്ചി​ത്ര​കാ​ര​നാ​യ സി​ദ്ധി​ക്ക് പ​റ​വൂ​രാ​ണ് ഈ ​ചി​ത്ര​ത്തി​െൻറ സം​വി​ധാ​യ​ക​ൻ.

റി​യാ​ദി​ൽ 30 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​യ വ്യ​വ​സാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ക​ല്ലേ​റ്റും​ക​ര സ്വ​ദേ​ശി ഷാ​ജു വ​ല​പ്പ​നാ​ണ് ഈ ​വേ​റി​ട്ട ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള കേ​ര​ള സം​സ്ഥാ​ന ഫി​ലിം ക്രി​ട്ടി​ക് അ​വാ​ർ​ഡ് നേ​ടി​യ ‘നി​ഴ​ൽ വ്യാ​പാ​രി​ക​ൾ’ എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​ണ് ഷാ​ജു വ​ല​പ്പ​ൻ. ഒ​രു സ്വ​ത​ന്ത്ര സി​നി​മാ​പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ എ​പ്പോ​ഴും പു​തു​മ​യാ​ർ​ന്ന ദൃ​ശ്യ​പ​രീ​ക്ഷ​ണ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന അ​ദ്ദേ​ഹം, ‘വാ​ഗ്ദ​ത്ത​ഭൂ​മി’​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യെ പു​തി​യൊ​രു യു​ഗ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ്.

കേ​ര​ള​ത്തി​ലെ ഒ​രു മ​ല​യോ​ര ക​ർ​ഷ​ക​നാ​യ സോ​ള​മ​ൻ, ഭാ​ര്യ ക്ലാ​ര, മ​ക​ൻ സാം ​എ​ന്നി​വ​രു​ടെ ജീ​വി​ത​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. തൊ​ഴി​ൽ തേ​ടി കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റി​യ സാം, ​പി​താ​വി​െൻറ സ​മ്മ​ത​മി​ല്ലാ​തെ ത​റ​വാ​ട് വീ​ടും പാ​ര​മ്പ​ര്യ കൃ​ഷി​ഭൂ​മി​യും വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും, തു​ട​ർ​ന്ന് അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ണ്ടാ​കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​െൻറ ഇ​തി​വൃ​ത്തം.

ഇ​ന്ത്യ​ൻ പ​നോ​ര​മ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ദേ​ശീ​യ-​അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള സി​ദ്ധി​ക്ക് പ​റ​വൂ​ർ, എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ക​ലാ​സി​നി​മ​യു​ടെ പു​തി​യൊ​രു ഭാ​ഷ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​ലൂ​ടെ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. കു​റ​ഞ്ഞ ബ​ജ​റ്റി​ൽ ലോ​കോ​ത്ത​ര ദൃ​ശ്യാ​വി​ഷ്കാ​രം സാ​ധ്യ​മാ​ണെ​ന്ന് ഈ ​ചി​ത്രം തെ​ളി​യി​ക്കു​ന്നു. ഭാ​വി​യി​ൽ സ്വ​ത​ന്ത്ര സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പു​തി​യ ത​ല​മു​റ സം​വി​ധാ​യ​ക​ർ​ക്കും എ.​ഐ നി​ർ​മാ​ണ രീ​തി പു​തി​യ വ​ഴി​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് സി​നി​മാ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

വാ​ല​പ്പ​ൻ ക്രി​യേ​ഷ​ൻ​സി​െൻറ ബാ​ന​റി​ൽ സി.​ഇ.​ഒ ലി​ൻ​സി ഷാ​ജു വാ​ല​പ്പ​നാ​ണ് ചി​ത്ര​ത്തി​െൻറ നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ഹ്‌​ലാ​സ് റ​ഹ്മാ​ൻ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. നോ​യ​ൽ ഷാ​ജു വാ​ല​പ്പ​ൻ, നോ​വ ഷാ​ജു വാ​ല​പ്പ​ൻ, നേ​ഹ ഷാ​ജു​വാ​ല​പ്പ​ൻ, ജോ​സ് മാ​മ്പി​ള്ളി, ജ​ലീ​ൽ ബ​ദു​ഷാ, സു​രേ​ഷ് നെ​ല്ലി​ക്കോ​ട്, ച​ന്ദ്ര​ബോ​സ്, റ​ഷീ​ദ് മു​ഹ​മ്മ​ദ്, സി​ദ്ദി​ഖ് കാ​ക്കു, ന​സീ​മ അ​റ​ക്ക​ൽ, നി​ഖി​ല പി ​സോ​മ​ൻ, ജ​സീ​ന കാ​യം​കു​ളം എ​ന്നി​വ​രാ​ണ് മ​റ്റ് പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ.

ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മോ​ഡ​ലു​ക​ളാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത് ഷാ​ജു വ​ല​പ്പ​ൻ, ഡോ. ​അ​ന​ശ്വ​ര, സു​രേ​ഷ് നെ​ല്ലി​ക്കോ​ട്, നോ​യ​ൽ ഷാ​ജു വ​ല​പ്പ​ൻ, ജോ​സ് മാ​മ്പി​ള്ളി, ന​സീ​മ അ​റ​ക്ക​ൽ, റ​ഷീ​ദ് മു​ഹ​മ്മ​ദ്, സി​ദ്ദി​ഖ് കാ​ക്കു, ഷ​ഹ​ന ടീ​ച്ച​ർ, പ്ര​സി​ൻ കെ. ​പോ​ണ​ത്, നൗ​ഷാ​ദ് സാ​ഗ, ബ​ക്ക​ർ മാ​ട​വ​ന, സി​ദ്ധി​ക്ക് പ​റ​വൂ​ർ എ​ന്നി​വ​രാ​ണ്. കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ‘ച​ന്ദ്ര​ബോ​സ് ബോ​സ് ബാ​ൻ​ഡ്’ സ്​​റ്റു​ഡി​യോ​യി​ലാ​ണ് ചി​ത്ര​ത്തി​െൻറ സാ​ങ്കേ​തി​ക ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്. വേ​റി​ട്ടൊ​രു സി​നി​മാ​റ്റി​ക് അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന ‘വാ​ഗ്ദ​ത്ത​ഭൂ​മി’ ഉ​ട​ൻ ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamfilmreleaseAI ​​
News Summary - Malayalam's first full-length AI film produced by an expatriate, 'Vagdattabhoomi', is set for release
Next Story