മലയാളം മിഷൻ ‘വേനൽതുമ്പി’ ക്യാമ്പ് ആഗസ്റ്റ് ഒന്നിന്
text_fieldsറിയാദ്: മലയാളം മിഷൻ റിയാദ് മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി നടത്തുന്ന വേനലവധി ക്യാമ്പ് ‘വേനൽതുമ്പി’ ആഗസ്റ്റ് ഒന്ന് ഉച്ചക്ക് 2.30ന് ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മലയാള ഭാഷയും സംസ്കാരവും, വ്യക്തിത്വ വികസനം, നാടൻ പാട്ടുകൾ, കരകൗശല നിർമാണം, നാടക അഭിനയം, സാഹിത്യ സർഗാത്മക അഭിരുചി, മലയാളം കവിത, കഥ എന്നി വിഷയങ്ങളെ അധികരിച്ചാണ് ക്യാമ്പ് നടത്തുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://forms.gle/HCVUugatzfewEKcD9 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണമെന്ന് മലയാളം മിഷൻ റിയാദ് മേഖല ഭാരവാഹികൾ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 500942167, 0536932129 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

