മലയാളം മിഷന് സുഗതാഞ്ജലി കാവ്യാലാപന മത്സരം ജിദ്ദയിൽ നടന്നു
text_fieldsമലയാളം മിഷന് ജിദ്ദ മേഖലാതല സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ നിന്ന്
ജിദ്ദ: ,ന് കീഴിൽ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഭാഗമായുള്ള ജിദ്ദ മേഖലാതല മത്സരങ്ങൾ നടത്തി. ഒ.എൻ.വി കവിതകളെ ആസ്പദമാക്കിയായിരുന്നു മത്സരങ്ങൾ. സമീക്ഷ സാഹിത്യവേദി ചെയർമാൻ ഹംസ മദാരി മത്സരം ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ജിദ്ദ മേഖല കമ്മിറ്റി സെക്രട്ടറി റഫീക്ക് പത്തനാപുരം അധ്യക്ഷതവഹിച്ചു.സലാഹ് കാരാടന്‍, റജി അന്‍വര്‍, അലി മാസ്റ്റർ, ഐഷ ടീച്ചർ, സുവിജ സത്യന് ടീച്ചർ, മലയാളം മിഷൻ ജിദ്ദ മേഖല കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള മുല്ലപ്പള്ളി, ടിറ്റോ മീരാന്‍ എന്നിവർ ആശംസകൾ നേർന്നു. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപികമാരായ ലൈല, ഡാലിയ സഞ്ജു എന്നിവർ വിധികർത്താക്കളായിരുന്നു.
ജൂനിയർ, സബ്ജൂനിയർ വിഭാഗത്തിൽ നടന്ന മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി ഇവനാ മറിയം ജോബി, ഇഹ്സാന്‍ അഹമ്മദ് നവാസ്, സഹല്‍ അന്‍വര്‍, അക്ഷീതാ കിരണ്‍, ഇവാന കെ റോബിൻ, ഫാത്തിമാ നിയ, ന്ഹ്യാര്, ജോനത്തിന് നിബു ആന്റണി, സ്വാലിഹ് അൻവർ, സി. ശിവാനി, റെഹാന ഷഫീഖ്, അഫ്സന ഷാ, ദീക്ഷിത് സന്തോഷ്, നൈല, നിഹില മുഹമ്മദ് ഹാഷിം, എബ്നെര്‍ എല്‍ദോ ജോബി, നേഹ കൃഷ്ണ, അൻസ്റ്റിയ മരിയ ടിജിൻ എന്നിവരാണ് കവിതാലാപനം നടത്തിയത്. സീനിയർ വിഭാഗം മത്സരം പിന്നീട് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ജൂനിയർ വിഭാഗത്തിൽ സഹൽ അൻവർ ഒന്നാം സ്ഥാനവും ഇഹ്സാന്‍ അഹമ്മദ് രണ്ടാം സ്ഥാനവും ജോനത്തിന് നിബു ആന്റണി മൂന്നാം സ്ഥാനവും നേടി.
സബ്ജൂനിയർ വിഭാഗത്തിൽ അക്ഷിത ഒന്നാം സ്ഥാനവും ശിവാനി രണ്ടാം സ്ഥാനവും സ്വാലിഹ് അൻവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സി.ടി ലാലു വേങ്ങൂർ, അനിത്ത് എബ്രഹാം, അമീൻ വേങ്ങൂർ, നെബു ആന്റണി, അന്‍സ, അന്‍വര്‍ എന്നിവര്‍ ഉപഹാരങ്ങൾ വിതരണം ചെയ്തു. കവിതാലാപനം നടത്തിയ മുഴുവൻ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.പരിപാടിക്ക് മുസാഫർ പാണക്കാട്, അലി ഹസ്സൻ എന്നിവർ നേതൃത്വം നൽകി. മലയാളം മിഷൻ ജിദ്ദ മേഖല കോഓർഡിനേറ്റർ ജുനൈസ് താഴെക്കോട് സ്വാഗതവും കമ്മിറ്റിയംഗം അനസ്ബാവ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

